# ബാബുമാമൻ 2.0: കാണികളെ കുടുകുടാ ചിരിപ്പിക്കാൻ കട്ട ലോക്കൽസ് പിന്നെയുമെത്തുന്നു!

- Link: https://ml.b4blaze.com/film-news/babumaman-2-0-version-shortfilm
- Published: 2020-04-25T21:17:20+05:30
- Author: Sreekumar

ആദ്യ ഷോർട്ട് ഫിലിം കൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ യൂട്യൂബ് ചാനൽ ആണ് കട്ട
ലോക്കൽസ്. ഇവർ പുറത്തിറക്കിയ മൂന്നാം പാതിരാ എന്ന ഷോർട്ട് ഫിലിം ഗൂഗിൾ ട്രെൻഡിങ് ലിസ്റ്റിൽ
തന്നെ ഇടം പിടിച്ചിരുന്നു. മലയാള ചലച്ചിത്രം അഞ്ചാം പാതിരിയുടെ പാറ്റേൺ പിന്തുടർന്നുകൊണ്ട്
ഒരുക്കിയ കോമഡി സൈക്കോ ത്രില്ലറിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ
ഇതേ കൂട്ടായ്മയിൽ വീണ്ടുമൊരു ഹൃസ്വ ചിത്രം കൂടി ഒരുങ്ങിയിരിക്കുകയാണ്.

![Akash VS Puthenthoppil](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
04/Akash-VS-Puthenthoppil.jpg?resize=1188%2C701&ssl=1)

Akash VS Puthenthoppil

നർമ്മത്തിന് പ്രാധാന്യം നൽകികൊണ്ട് തയ്യാറാക്കിയിരിക്കുന്ന ബാബുമാമൻ 2.0 സൈക്കോ വേർഷൻ
എന്ന ഹൃസ്വ ചിത്രമാണ് ഇത്തവണ പ്രേക്ഷക പ്രീതി നേടി മുന്നേറുന്നത്. ഹൃസ്വ ചിത്രം എന്നതിലുപരി
ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം കൂടിയാണ് ഈ
ഷോർട്ട് ഫിലിം. മൂന്നാം പാതിര പോലെ ഇതും യൂട്യൂബിൽ മികച്ച പ്രതികരണമാണ് കാഴ്ചവെക്കുന്നത്.
ഈ കൊറോണ കാലത്ത് പ്രേക്ഷകർക്ക് എല്ലാം മറന്നു ചിരിക്കാനുള്ള വകകൂടിയാണ് ഈ കൊച്ചു ചിത്രം.

![Babumaman 2.0 Psycho Version](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/04/Babumaman-2.0-Psycho-Version.jpg?resize=1364%2C550&ssl=1)

Babumaman 2.0 Psycho Version

അനൂപ് ഓ ബി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൂടാതെ ക്യാമറയും എഡിറ്റിംഗും നിര്വഹിച്ചിരിക്കുന്നതും
അനൂപ് തന്നെയാണ്. ബിന്നി ദാസും അനൂപും ചേർന്നാണ് ചിത്രത്തിന്റെ സ്ക്രീൻ പ്ലേ ചെയ്തിരിക്കുന്നത്.
ആകാശ്, ബിന്നി ദാസ്, അനീഷ് സുകുമാരൻ, പ്രണവ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ഈ
ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് കട്ട ലോക്കൽസ് തന്നെ ആണ്. മൂന്നാം പാതിരയിൽ പ്രധാന
വേഷം ചെയ്ത ആകാശ് ഈ ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു
പ്രത്യേകത.

** ബാബുമാമൻ 2.0 സൈക്കോ വേർഷൻ**

source: [KATTA LOCALS](https://www.youtube.com/channel/UCdnD-dZ_yF3kHKUxwLy408Q)
