# വീട്ടിൽ ഒരു കോമഡി കഥാപാത്രം ആണ് ശരിക്കും വാണി

- Link: https://ml.b4blaze.com/film-news/baburaj-about-family
- Published: 2023-07-27T09:34:57+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള താരദമ്പതികൾ ആണ് വാണി വിശ്വനാഥും ബാബുരാജ്ഉം. പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്
ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞത്. കാരണം നായികയും വില്ലനും പ്രണയത്തിൽ ആകുന്നത്
ആദ്യമായിട്ടാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. കാരണം വാണി അഭിനയിച്ച സിനിമകളിലെ എല്ലാം
വില്ലൻ വേഷങ്ങളിൽ ആണ് ബാബുരാജ് എത്തിയിരുന്നത്. ഇരുവരും അധികം വൈകാതെ തന്നെ വിവാഹിതർ
ആകുകയും ചെയ്തിരുന്നു. ബാബുരാജിന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ഇരുവർക്കും രണ്ടു
മക്കൾ കൂടി ഉണ്ട്. വിവാഹ ശേഷം മിനിസ്‌ക്രീനിൽ കൂടി താരം തന്റെ തിരിച്ച് വരവ് നടത്തുകയും
ചെയ്തിരുന്നു എങ്കിലും അധികനാൾ അഭിനയത്തിൽ സജീവമായിരുന്നില്ല താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/baburaj-vani.jpg?
resize=540%2C669&ssl=1)

എന്നാൽ ഇപ്പോൾ ബാബുരാജ് തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ 
ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, തനിക്ക് നാല് മക്കളാണ് ഉള്ളത്.
രണ്ടു പേര് ആദ്യ വിവാഹത്തിൽ ഉള്ളവരും രണ്ടു പേര് വാണിയുമായുള്ള വിവാഹത്തിൽ ഉള്ളവരും.
വാണിയും മക്കളും ചെന്നൈയിൽ ആണ് താമസം. അവർക്ക് അവിടെ താമസിക്കാൻ ആണ് ഇഷ്ട്ടം. പ്രത്യേകിച്ച്
മക്കൾക്ക്. തന്റെ മക്കൾ എല്ലാവരും ഭയങ്കര കമ്പനി ആണ്. അവർ എല്ലാവരും പരസ്പ്പരം കോൺടാക്റ്റ്
ചെയ്യാറുണ്ട്. ശരിക്കും വീട്ടിൽ വാണി ഒരു കോമഡി കഥാപാത്രം ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/baburaj-vani-1.jpeg?
resize=696%2C925&ssl=1)

വാണിയുടെ പഴയ സിനിമകൾ കാണുമ്പോൾ മക്കൾ ഒക്കെ ചിരിക്കാറുണ്ട്. വാണിയുടെ ഡയലോഗുകൾ ഒക്കെ
കേട്ടിട്ട് എന്താണ് അമ്മെ ഇതെന്ന് പറഞ്ഞു മക്കൾ വാണിയെ കളിയാക്കാറുണ്ട്. അപ്പോൾ ഞാൻ
അവരോട് പറയും, ഇപ്പോൾ ഇതൊന്നും നോക്കേണ്ട, ഒരു കാലത്ത് നിങ്ങളുടെ ‘അമ്മ ഒരു സൂപ്പർസ്റ്റാർ
ആയിരുന്നു എന്ന്. ശരിക്കും വാണി ഒരു സൂപ്പർസ്റ്റാർ ആയിരുന്നു. ഇപ്പോൾ ഒരു സിനിമയിൽ 
കൂടി തിരിച്ച് വരവിന് ഒരുങ്ങുകയാണ് വാണി. പോലീസ് വേഷത്തിൽ തന്നെയാണ് വാണി ഈ ചിത്രത്തിൽ
അഭിനയിക്കുന്നത്. ശരിക്കും തന്റെ ഭാര്യ തനിക് ഒരു അഭിമാനം ആണെന്നും അവൾക്ക് ഇഷ്ട്ടം
ഇപ്പോഴും സ്റ്റണ്ട് സിനിമകൾ ആണെന്നുമാണ് ബാബുരാജ് പറയുന്നത്.
