# മകളുണ്ടായ ശേഷം അഭിനയ ജീവിതത്തില്‍ ബച്ചന്‍ കുടുംബം എടുത്ത തീരുമാനം ഇതായിരുന്നു!!

- Link: https://ml.b4blaze.com/film-news/bachchan-family
- Published: 2021-12-10T12:59:26+05:30
- Author: Rahul

ആരാധകര്‍ എന്നും കൗതുകത്തോടെ നോക്കി കാണുന്ന കുടുംബമാണ് ബച്ചന്‍ കുടുംബം. അവിടുത്തെ
വിശേഷങ്ങളും വാര്‍ത്തകളുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ബോളിവുഡ്
മാതൃകയാക്കിയ ഒരു കുടുംബമാണ് അമിതാഭ് ബച്ചന്റെത്. ഇപ്പോഴിതാ മകള്‍ ആരാധ്യ തങ്ങളുടെ 
ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ അഭിനയ ജീവിതത്തിനുണ്ടായ മാറ്റങ്ങളെ കുറിച്ച് തുറന്ന്
പറഞ്ഞിരിക്കുകയാണ് അഭിഷേക് ബച്ചന്‍. തന്റെ ഭാര്യയും മകളും തന്റെ പ്രകടനത്തിന് വലിയ 
സംഭാവനകള്‍ നല്‍കിയതെങ്ങനെയെന്ന് തുറന്നു പറയുകയാണ് ‘ബ്രീത്ത്’ സീരീസിലെ നായകന്‍ കൂടിയായ
അഭിഷേക്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/jaya-bachchan-is-
the-only-one-who-tested-negative-for-coronavirus--300x225.jpg?resize=839%2C629&ssl
=1)

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. താന്‍ സിനിമാ ചിത്രീകരണത്തില്‍
ആയിരിക്കുമ്പോള്‍ ആരാധ്യയെ നോക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തവും ഏറ്റെടുത്തതിന് 
ഐശ്വര്യയ്ക്ക് താരം നന്ദി പറഞ്ഞു. അച്ഛനായത് തന്നെ ഉത്തരവാദിത്തവും ചിന്താശേഷിയുമുള്ള
നടനാക്കിയെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.’നിങ്ങള്‍ അഭിനയിക്കൂ, ആരാധ്യയുടെ
കാര്യം ഞാന്‍ നോക്കാം എന്ന് ഐശ്വര്യ തനിക്ക് ഉറപ്പ് തന്നു അതുകൊണ്ട് ഞാന്‍ പുറത്തുപോകുന്നു,
സ്വതന്ത്രമായി അഭിനയിക്കുന്നു. അതാണ് വസ്തുത എന്നാണ് അഭിഷേക് പറയുന്നത്. ”ആരാധ്യയെ 
മോശമായി ബാധിക്കുന്ന ഒന്നും തന്നെ താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിഷേക്
വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/abhi-300x169.jpg?
resize=861%2C485&ssl=1)

”ഇന്ന് ഞാന്‍ പറയുന്നു, അത് എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്, എന്റെ മകള്‍ കാണുമ്പോള്‍
വിഷമിച്ചേക്കാവുന്ന സിനിമകള്‍ ചെയ്യാന്‍ ഞാന്‍ തയ്യാറായിരിക്കുമോ എന്ന് എനിക്കറിയില്ല.
എന്റെ കുട്ടി ‘എന്തിനാണ് ഈ സിനിമ ചെയ്തത്?’ എന്ന് ചോദിക്കുന്ന ഒരു സിനിമയും ചെയ്യാന്‍
ഞാന്‍ ഇഷ്ടപ്പെടുന്നില്ല, ഞാന്‍ ഒരിക്കലും അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം
പറഞ്ഞു.

 
