# പൊതുവേദിയില്‍ കാലിന്മേല്‍ കാല്‍ വച്ചതിന് ദര്‍ശനയ്‌ക്കെതിരെ സദാചാരആക്രമണം! പൊളിച്ചടുക്കി മറുപടി

- Link: https://ml.b4blaze.com/film-news/bad-comment-against-darshana
- Published: 2022-11-30T09:24:17+05:30
- Author: Anu

ചില വേഷങ്ങളിലൂടെ വന്ന് നായികയായി മലയാളി മനസില്‍ ഇടംപിടിച്ച നായികയാണ് ദര്‍ശന രാജേന്ദ്രന്‍.
പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിലൂടെയാണ് ദര്‍ശന നായികയായി ശ്രദ്ധേയയായത്. ബേസില്‍
ജോസഫ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിലും ദര്‍ശന നായികയായി
അഭിനയിച്ചു.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. ഗംഭീര 
പ്രമോഷന്‍ ആണ് ഈ സിനിമയ്ക്ക് വേണ്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരുന്നത്.

ഇപ്പോഴിതാ സിനിമയുടെ പ്രൊഡക്ഷന്‍ ടീം നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോയുടെ താഴെ 
വന്ന ഒരു കമന്റ് ആണ് ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ കാലിന്മേല്‍ കാല്‍ വച്ചാണ് ദര്‍ശന
ഇരിക്കുന്നത്. ഇതില്‍ പ്രകോപിതനായ ഒരാളാണ് ആണ് താരത്തിനെതിരെ അധിക്ഷേപ കമന്റിട്ടത്.

‘കാല് താഴെ വെക്കടി. നിന്നെക്കാളും മുതിര്‍ന്നവരും കഴിവുള്ളവരും ആണ് നിന്റെ മുന്നില്‍
ഇരിക്കുന്നത്. അവര്‍ക്ക് ആര്‍ക്കും ഇത്ര അഹങ്കാരം ഇല്ലല്ലോ’ ഇതായിരുന്നു കമന്റ്.
  
നിരവധി ആളുകള്‍ ആണ് ഇയാള്‍ക്ക് മറുപടി നല്‍കി എത്തിയത്. ദര്‍ശന കാല്‍ കേറ്റി വച്ചിരിക്കുന്നത്
അവരുടെ തന്നെ കാലിന്റെ മുകളില്‍ ആണെന്നും മറിച്ച് ഇതുപോലെയുള്ള വിവരമില്ലാത്ത കുല പുരുഷന്മാരുടെ
തലയുടെ മുകളിലാണ് എന്നും അത് അങ്ങനെ തന്നെ അവിടെ ഇരിക്കട്ടെ എന്നൊക്കെയാണ് താരത്തിനെ
പിന്തുണച്ചുള്ള ആരാധകരുടെ കമന്റുകള്‍.
