# 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസും കല്യാണ പര്‍ച്ചേയ്സും!!! വിവാഹത്തിനൊരുങ്ങി ബഡായി ആര്യ

- Link: https://ml.b4blaze.com/film-news/badai-arya-new-video-about-marriage
- Published: 2022-11-11T18:10:58+05:30
- Author: Anu

നടിയും അവതാരകയുമായ ആര്യ ബഡായി ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ഥിയായാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
അടുത്തിടെയാണ് ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹം ഏറെ ആഘോഷമായി നടത്തിയിരുന്നു. ചടങ്ങില്‍
എല്ലാം ശ്രദ്ധാ കേന്ദ്രം ആര്യയായിരുന്നു. അതിനിടെ എല്ലാവരും ചോദിച്ചത് ആര്യയുടെ വിവാഹം
എപ്പോഴാണെന്നാണ്. തന്റെ അച്ഛന്റെ അവസാന ആഗ്രഹമാണ് താന്‍ ആഘോഷമാക്കി നടത്തിയതെന്നും 
ആര്യ പറഞ്ഞിരുന്നു.
  സഹോദരിയുടെ വിവാഹദിനത്തില്‍ അതീവ സുന്ദരിയായി ഓടിച്ചാടി നടന്ന്
ചടങ്ങുകള്‍ക്ക് ഊര്‍ജത്തോടെ ഓരോന്നും ചെയ്യുന്ന ആര്യയേയായിരുന്നു ആരാധകര്‍ കണ്ടത്. 
സോഷ്യല്‍ മീഡിയ മുഴുവന്‍ ആഘോഷിച്ച വിവാഹമായിരുന്നു ആര്യയുടെ സഹോദരിയുടേത്. തന്റെ അച്ഛന്റെ
ആഗ്രഹമാണ് താന്‍ സാധിച്ചു കൊടുത്തത് എന്ന് ആര്യ പറഞ്ഞിരുന്നു.

ബിഗ് ബോസ് ഷോയില്‍ വച്ച് ആര്യ തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു.
 ജാന്‍ എന്നാണ്
താന്‍ അദ്ദേഹത്തെ വിളിക്കുന്നത്. തങ്ങള്‍ ലിവിംഗ് ടുഗേദറാണെന്നുമൊക്കെ താരം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ ആ ബന്ധം ഉപേക്ഷിച്ചെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ആര്യ പങ്കുവച്ച പുതിയ വീഡിയോയാണ് വൈറലായിരിക്കുന്നത്. കല്യാണ പര്‍ച്ചേയ്സും
29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസും പര്‍ച്ചേയ്സ് ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.
നല്ലൊരു പാര്‍ടണറെ കിട്ടിയാല്‍ കല്ല്യാണം കഴിയ്ക്കണമെന്നും സെറ്റില്‍ഡ് ആവണമെന്നും 
തനിക്കും ആഗ്രഹമുണ്ടെന്ന് വീഡിയോയില്‍ ആര്യ പറയുന്നു.
