# സിനിമാ താരങ്ങള്‍ മരിച്ചു എന്ന് പ്രചരിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖം എന്താണ്..? ബാദുഷ ചോദിക്കുന്നു..!!

- Link: https://ml.b4blaze.com/film-news/badusha-about-sreenivasans-fake-death-news
- Published: 2022-04-08T11:06:00+05:30
- Author: Rahul

മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. ഇപ്പോള്‍ സിനിമാ രംഗത്ത്
അത്ര സജീവമല്ലെങ്കിലും ഇടവേളകള്‍ക്ക് ശേഷം അദ്ദേഹം പുതിയ കഥാപാത്രങ്ങളുമായി വെള്ളിത്തിരയില്‍
എത്താറുണ്ട്. കഴിഞ്ഞ ദിവസമാണ് ആരാധകരെ സങ്കടത്തിലാഴ്ത്തിക്കൊണ്ട് അദ്ദേഹത്തെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്
അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ താരം അന്തരിച്ചു
എന്ന വ്യാജ വാര്‍ത്തയാണ് പിന്നീട് പുറത്ത് വന്നത്. ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്കെതിരെ
ശ്രീനിനാസന്റെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് എത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/sreenivasan-Photo1-
300x150.jpg?resize=1156%2C578&ssl=1)

ഇപ്പോഴിതാ വ്യാജ വാര്‍ത്തകളോട് ശക്തമായി പ്രതികരിച്ച് പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ കണ്‍ട്രോളറും
ആയ ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്… മലയാള സിനിമ കണ്ട മികച്ച കലാകാരനായ
ശ്രീനിവാസന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കുന്നതിലൂടെ ആര്‍ക്കാണ് ഇത്ര ഹൃദയ സുഖം..
എന്നാണ് അദ്ദേഹം ചോദിക്കുന്നത്… ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം… മലയാള
സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കുന്നതിലൂടെ
ആര്‍ക്കാണ് ഇത്ര ഹൃദയ സുഖം? ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍,
ഇപ്പോള്‍ അദ്ദേഹം പൂര്‍ണ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/badusha-fb-300x295.
jpg?resize=1155%2C1135&ssl=1)

ആരോഗ്യവാനാണ്. സ്വതസിദ്ധ ശൈലിയില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്.ശ്രീനിയേട്ടന്റെ
അടുത്ത സുഹൃത്തും നിര്‍മാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടന്‍ സംസാരിച്ചത് എത്ര
ഊര്‍ജ ത്തോടെയും ഓജ സോടെയുമാണ്.!ശ്രീനിയേട്ടന്ന് ആദരാഞ്ജലികള്‍ എന്ന വ്യാജ വാര്‍ത്ത
മനോജ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട

![Actor Sreenivasan3](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/
Actor-Sreenivasan3-300x225.jpg?resize=1157%2C868&ssl=1)

കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടന്റെ ചിരി കലര്‍ന്ന മറുപടി. വ്യാജവാര്‍ത്ത
പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങള്‍ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോള്‍
കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല. എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടന്
എത്രയും വേഗത്തില്‍ നമുക്കിടയിലേക്ക് ഓടിയെത്തും.!
