# വളരെ മോശം അവസ്ഥയിലാണ്, എല്ലാവരും സുരക്ഷിതരായി ഇരിക്കുക:ഭാഗ്യലക്ഷ്മി

- Link: https://ml.b4blaze.com/film-news/bagyalakshmi-hospitalised
- Published: 2023-06-23T09:43:22+05:30
- Author: Ajay

തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ
ഭാഗ്യലക്ഷ്മി. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യംഅറിയിച്ചത്. ആശുപത്രിയിൽ
നിന്നുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം ചേർത്തിരുന്നു. എച്ച് 1 എൻ 1 പനി ബാധിച്ചിരിക്കുകയാണ്
ഭാഗ്യ ലക്ഷ്മിയ്ക്ക്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/bagya.jpg?resize
=1280%2C720&ssl=1)

ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി
ഇരിക്കണം. എന്നായിരുന്നു ഭാഗ്യലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഏറെ ക്ഷീണിച്ചിരിക്കുന്ന
അവസ്ഥയിലാണ് ഭാഗ്യലക്ഷ്മിയെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. എത്രയും പെട്ടെന്ന്
തന്നെ സുഖം പ്രാപിക്കട്ടെ എന്നായിരുന്നു പോസ്റ്റിന് താഴെഎത്തിയ കമന്റുകൾ എല്ലാം തന്നെ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/bagyaa.jpg?resize
=1280%2C720&ssl=1)

സാമൂഹിക രാഷട്രീയ വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയിട്ടള്ള
വ്യക്തിയാണ് ഭാഗ്യലക്ഷ്മി. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലും ഭാഗ്യലക്ഷ്മി എത്തിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് പനി വ്യാപകമായി മാറി കൊണ്ടിരിക്കുകയാണ്. പല സെലിബ്രിറ്റികൾക്കും
പനി ബാധിച്ചിട്ടുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ രഞ്ജു രഞ്ജിമാരും, 
സൂര്യ ഇഷാനും നടി രചന നാരയണൻ കുട്ടിയും പനി ബാധിച്ച് ആശുപത്രിയിൽ ആയിരുന്നു.

 

 
