# ഒടുവില്‍ എല്ലാം തുറന്ന് പറഞ്ഞ് നടി ഭാമ രംഗത്ത്..!!

- Link: https://ml.b4blaze.com/film-news/bahama-opens-up-insta-post
- Published: 2022-01-14T12:10:05+05:30
- Author: Rahul

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാമ. തനിനാടന്‍ പെണ്‍കുട്ടിയായി ഒരുപാട് 
കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരം ഇപ്പോള്‍ സിനിമാ മേഖലയില്‍
നിന്ന് വിട്ടു നില്‍ക്കുകയാണ്. വിവാഹവും പിന്നീട് കുഞ്ഞ് പിറന്നതും ഒക്കെയായി ജീവിതത്തിന്റേതായ
തിരക്കുകൡപ്പെട്ടുപോയ ഭാമ പക്ഷേ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി സോഷ്യല്‍
മീഡിയ വഴി അറിയിക്കാറുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസ് വീണ്ടും ചര്‍ച്ചയായ സ്ഥിതിയ്ക്ക്
വീണ്ടും ഭാമയുടെ പേര് വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നടിയെ ആക്രമിച്ച
കേസില്‍ ഭാമ കൂറ് മാറിയത് എല്ലാം താരത്തിന് എതിരെ വലിയ വിമര്‍ശനങ്ങളായി വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/09/BhaMA-3-300x232.
jpg?resize=949%2C734&ssl=1)

കഴിഞ്ഞ ദിവസങ്ങളിലായി തനിക്ക് എതിരെ വന്ന ആരോപണങ്ങള്‍ക്കും കഥകള്‍ക്കും മറുപടിയുമയി
താരം തന്നെ നേരിട്ട് സോഷ്യല്‍ മീഡിയ വഴി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. കുറച്ച്
ദിവസങ്ങളായി തന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വെറും
കെട്ടുകഥകളാണെന്ന് ആണ് നടി ഭാമ പറയുന്നത്. പ്രചരിച്ച വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും
താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ പറഞ്ഞു.

[https://www.instagram.com/p/CYrfqOePxLC/?utm_source=ig_web_copy_link](https://www.instagram.com/p/CYrfqOePxLC/?utm_source=ig_web_copy_link)

ഭാമ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഉത്തരവുമായി എത്തിയിരിക്കുന്നത്. ഭാമയുടെ
കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും
കെട്ടുകഥകളും സോഷ്യല്‍മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും
പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ..ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു.
എല്ലാ സ്നേഹത്തിനും നന്ദി.’-ഭാമ കുറിച്ചു.
