# എംമ്പുരാനില്‍ ഞാനും ഉണ്ടാകും, പൃഥ്വിരാജ് വിളിച്ചിരുന്നു-ബൈജു സന്തോഷ്

- Link: https://ml.b4blaze.com/film-news/baiju-santhosh-about-empuran-movie
- Published: 2023-02-24T21:41:05+05:30
- Author: Anu

പൃഥ്വിരാജ് -മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊന്നിച്ച ലൂസിഫര്‍ 2 എംമ്പുരാന്‍ അണിയറയിലൊരുങ്ങുകയാണ്.
അബ്റം ഖുറേഷി മടങ്ങിയെത്തുകയാണ്. എമ്പുരാനിലൂടെ. അടുത്തിടെയാണ് ലൂസിഫര്‍ രണ്ടാം ഭാഗം
പൃഥ്വിരാജ് പ്രഖ്യാപിച്ചത്. ‘ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ് നിങ്ങള്‍ കണ്ടത്’… 
ശരിയായിരിക്കാം ഇനി വരാന്‍ പോവുന്ന ഭാഗം കോടികളുടെ ക്ലബ്ബില്‍ കയറി കൂടുന്ന മാസ് ഐറ്റം
തന്നെയാവാം,, തിരക്കഥ ഒരുക്കിയ മുരളി ഗോപി പറഞ്ഞിരുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്ന് അബ്രാം ഖുറേഷിയെന്ന അധോലോക നായകനിലേക്ക് അവസാനിച്ച
സിനിമ ഇനി പറയുന്നത് ആരാണ് ഖുറേഷിയെന്ന കഥയാണ്.
  ഇപ്പോഴിതാ ചിത്രത്തില്‍ നടന്‍ ബൈജു
സന്തോഷും ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് താരം. ചതിയന്മാരെ മര്യാദ പഠിപ്പിക്കാന്‍
ഇനിയുമെത്തും എന്നാണ് താരം പറയുന്നത്.

‘എന്നെ ഒരു നാലു ദിവസം മുന്‍പ് പൃഥ്വിരാജ് വിളിച്ചിരുന്നു….പുള്ളി ഗുജറാത്തില്‍ ലൊക്കേഷന്‍
കാണാന്‍ പോയതാണെന്ന് പറഞ്ഞു….. ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിങ് ഉണ്ട്… വേറൊരു ലെവല്‍
പടമാണ്…..ബാക്കി കഥയൊക്കെ പിന്നെ പറയാം…..’ എന്നാണ് ബൈജു പറയുന്നത്.
  ‘ഈ സിനിമയില്‍
ലാലേട്ടന്റെ കൂടെ ആയിരിക്കും അല്ലേ….’ എന്ന ചോദ്യത്തിന്, ‘ആയിരിക്കും…. കാരണം ഈ സിനിമയില്‍
മമ്മൂക്ക ഇല്ലല്ലോ….ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്കു അറിയില്ല കേട്ടോ….മലയാള
സിനിമയില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം…..ചിലപ്പോ ഗസ്റ്റ് അപ്പിയറന്‍സ് ആയി വന്നാലോ…..‘
എന്നും ബൈജു സന്തോഷ് പറയുന്നു. ബൂമറാംഗ് സിനിമയുടെ പ്രൊമോഷനനിടെയായിരുന്നു ബൈജു മാധ്യമങ്ങളോട്
പ്രതികരിച്ചത്.
