# താരലോകത്തിന് മാത്രമായി റിസപ്ഷന്‍!! മകളുടെ വിവാഹം ആഘോഷമാക്കി ബൈജു സന്തോഷ്

- Link: https://ml.b4blaze.com/film-news/baiju-santhosh-daughter-wedding-reception
- Published: 2024-04-08T20:52:55+05:30
- Author: Anu

കഴിഞ്ഞ ദിവസമാണ് നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായത്. മലയാള സിനിമാ 
ലോകം ഒന്നടങ്കം തന്നെ താരപുത്രിയുടെ വിവാഹത്തിന് എത്തിയിരുന്നു. സംവിധായകരായ പ്രിയദര്‍ശന്‍,
ഷാജി കൈലാസ്, നടിമാരായ ആനി, മേനക, സോനാ നായര്‍, കാലടി ഓമന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് 
ഭാഗ്യലക്ഷ്മി, സീമ ജി നായര്‍ തുടങ്ങിയവര്‍ വലിയ താരനിര വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
തിരുവനന്തപുരത്ത വച്ചായിരുന്നു ഐശ്വര്യയും രോഹിത്ത് നായരും തമ്മിലുള്ള വിവാഹം നടന്നത്.
ഡോക്ടറാണ് ഐശ്വര്യ.

ഇപ്പോളിതാ സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ക്കായി വലിയ വിരുന്ന് സംഘടിപ്പിച്ച ദൃശ്യങ്ങളാണ്
സോഷ്യലിടത്ത് നിറയുന്നത്. വിവാഹ റിസപ്ഷന്‍ വീഡിയോകള്‍ വൈറലായിരിക്കുകയാണ്. ദിലിപ്, 
അടക്കം നിരവധി താരങ്ങള്‍ റിസപ്‌നില്‍ പങ്കെടുത്തിരുന്നു.
  പത്തനംതിട്ട സ്വദേശിയായ 
രോഹിത് എന്‍ജിനീയറാണ്. രോഹിത് വളര്‍ന്നതും പഠിച്ചതുമെല്ലാം പഞ്ചാബിലാണ്. അതുകൊണ്ടുതന്നെ
മലയാളം അറിയില്ല. ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. മാട്രിമോണി വഴിയാണ് ആലോചന എത്തിയതെന്നും
ഐശ്വര്യ പറഞ്ഞു.

ഏത് നാട്ടുകാരന്‍ എന്ന കാര്യമൊന്നും നോക്കിയിട്ടില്ല. അച്ഛനും അമ്മയും പത്തനംതിട്ടക്കാരാണ്.
സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ പറ്റുന്ന ആളാണെന്ന് മനസ്സിലായി. മലയാളം അറിയാത്ത 
ആളായത് കൊണ്ടു ബുദ്ധിമുട്ടാവില്ലേയെന്ന് മാത്രമായിരുന്നു അച്ഛന്റെ ആശങ്ക.
  രോഹിത് 
പഞ്ചാബിലാണ് ജനിച്ചു വളര്‍ന്നുവെങ്കിലും മലയാളം കേട്ടാല്‍ മനസിലാകും. വിവാഹാലോചന വന്നപ്പോള്‍
മലയാളത്തിലെ ശ്രദ്ധേയനായ നടന്റെ മകളാണെന്ന് അറിഞ്ഞിരുന്നില്ല എന്ന് രോഹിത് പറയുന്നു.
ഐശ്വര്യയെ പരിചയപ്പെട്ടപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നിയെന്നും രോഹിത് പറയുന്നു.
