# ഭാനുപ്രിയക്ക്  രമ്യ കൃഷ്ണന്റെ ഭർത്താവുമായി ബന്ധം, എന്നാൽ നടി രണ്ടാമത് വിവാഹം കഴിക്കാൻ സമ്മതിച്ചില്ല; സംഭവത്തെ കുറിച്ച് ബയിൽവാൻ രംഗനാഥൻ 

- Link: https://ml.b4blaze.com/film-news/bailwan-ranganathan-about-bhanupriyas-relationship-with-ramya-krishnans-husband
- Published: 2024-06-11T16:35:05+05:30
- Author: Suji

തമിഴ് സിനിമാ ലോകത്ത് ഒരുപാട് വിവാദ വെളിപ്പെടുത്തലുകൾ നടത്താറുള്ള  സിനിമാ നിരൂപകനും,
മാധ്യമ പ്രവർത്തകനുമാണ്  ബെയില്‍വാന്‍ രംഗനാഥന്‍, ഇപ്പോൾ രംഗനാഥന്‍ പറഞ്ഞ ചില താരങ്ങളെ
കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ സിനിമാക്കാർക്കും ആരാധകർക്കുമിടയിൽ വലിയ ചര്‍ച്ചകള്‍ക്ക്
വഴിയൊരുക്കിയിരിക്കുന്നത്, നടി ഭാനുപ്രിയയെ കുറിച്ചും നടി രമ്യ കൃഷ്ണന്റെ ഭര്‍ത്താവിനെ
പറ്റിയുമാണ് ഇപ്പോൾ എത്തുന്ന കഥ,  40 വര്‍ഷമായി തെന്നിന്ത്യയിൽ മുന്‍നിര നടിയായി തിളങ്ങി
നിൽക്കുന്ന രമ്യ കൃഷ്ണന്റെ  ഭര്‍ത്താവാണ് തെലുങ്ക് സംവിധായകനും നിർമാതാവുമായ  കൃഷ്ണവംശി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/ramya1.jpg?resize
=765%2C574&ssl=1)

എന്നാല്‍ ഇദ്ദേഹം നടി ഭാനുപ്രിയയുമായി പ്രണയത്തിലായിരുന്നു, എന്നാൽ പിന്നീട്കൃ ഷ്ണവംശി
സംവിധാനം ചെയ്ത ശ്രീ ആഞ്ജനേയം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി രമ്യ കൃഷ്ണൻ
അഭിനയിക്കുന്നത്. പിന്നീട് തന്റെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത കൃഷ്ണവംശിയിയുമായി
നടി പ്രണയത്തിലായി,ഇതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. അതിന് മുന്‍പ് രമ്യ കൃഷ്ണന്‍
മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിലും ആ ബന്ധം നടി  വേര്‍പ്പെടുത്തുകയായിരുന്നു. ഇതിനിടയിലാണ്
കൃഷ്ണവംശി നടി ഭാനുപ്രിയയുമായി പ്രണയത്തിലാവുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/bha1.jpg?resize=
697%2C417&ssl=1)

ഭാനുപ്രിയയെ തന്റെ സിനിമയില്‍ നായികയായി അവതരിപ്പിക്കാന്‍ കൃഷ്ണവംശി ഏറെ ആഗ്രഹിച്ചിരുന്നു.
പക്ഷേ, അന്ന് തീരെ ചെറുപ്പമായിരുന്നതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് മെല്ലോ പെസൗയു
എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ശേഷം ഭാനുപ്രിയ വ്യവസായിയായ ആദര്‍ശ്
കൗസലിനെ വിവാഹം കഴിച്ചു, വൈകാതെ ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ നടി 
വിവാഹ മോചിതയായി. വീണ്ടും കുഞ്ഞിനൊപ്പം നാട്ടിലേക്ക് വന്ന ഭാനുപ്രിയ തുടർന്ന്  അഭിനയിക്കാന്‍
തുടങ്ങി. അപ്പോഴാണ് സംവിധായകന്‍ കൃഷ്ണ വംശി ഭാനുപ്രിയയെ രണ്ടാം വിവാഹം കഴിക്കാന്‍ ആലോചിച്ച്
അവളെ പിന്തുടരുകയും പ്രണയത്തിലാകുകയും ചെയ്തത്. എന്നാല്‍ രണ്ടാമത് വിവാഹം കഴിക്കാന്‍
കൃഷ്ണ വംശി ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഭാനുപ്രിയ സമ്മതിച്ചില്ല.
ഇതിന്റെ കാരണമെന്താണെന്ന് നടി ഒരിക്കലും പറഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് കൃഷ്ണ
വംശി രമ്യ കൃഷ്ണനെ വിവാഹം കഴിച്ചതെന്നും ബെയില്‍വാന്‍ രംഗനാഥന്‍  പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/ba1.jpg?resize=946%
2C599&ssl=1)

 
