# ലൈഫിലെ ആദ്യത്തെ ലിപ് കിസ്സ് അതായിരുന്നു; അതൊരു ചേട്ടനുമായിട്ടായിരുന്നുവെന്ന് ബാല!!

- Link: https://ml.b4blaze.com/film-news/bala-about-his-first-lip-kiss
- Published: 2022-11-03T11:05:31+05:30
- Author: Ajay

തന്‌റെ ലൈഫിലെ ആദ്യത്തെ ലിപ് കിസ്സിനെ കുറിച്ച് തുടന്ന് പറഞ്ഞ് നടൻ ബാല. താന്റെ ജീവിതത്തിലെ
ആദ്യത്തെ ലിപ് കിസ് ഒരു പുരുഷനാണ് നൽകിയത് എന്നാണ് ബാല പറയുന്നത്. താരം ഇന്ത്യഗ്ലിറ്റ്‌സ്
ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലയുടെ ഈ വാക്കുകൾ സോഷ്യൽ
മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/bala-4.jpg?resize
=1280%2C720&ssl=1)

ആളുകൾ നമ്മളെ കാണുമ്പോൾ ഓടിവരും, കെട്ടിപ്പിടിക്കും, പിന്നെ ഉമ്മ വയ്ക്കും അതൊക്കെ 
പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല പലരു അടുത്ത് വരാറുണ്ട്.
തന്റെ ജീവിതത്തിൽ അങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. ഞാൻ ഒരിക്കൽ അമ്പലത്തിൽ പോയിട്ട്
തിരിച്ചുവരികയായിരുന്നു. അപ്പോൾ തന്നെ കാണാൻ റോഡ് സൈഡിൽ ഒരുപാട് പെൺകുട്ടികളൊക്കെ നിൽക്കുന്നുണ്ടായുരുന്നു.
ഡ്രൈവറോട് ഞാൻ റോഡ് ക്ലിയർ ആണെന്നും അതിനാൽ വേഗത്തിൽ പോവാൻ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/bala.jpg?resize=
1280%2C720&ssl=1)

അല്ല ചേട്ടാ ഒരുപാട് ആരാധകർ കാത്തുനിൽക്കുന്നില്ലേ പാവങ്ങളല്ലേ എന്നൊക്കെ ഡ്രൈവർ തന്നോട്
പറഞ്ഞു. അവന്റെ വാക്കും കേട്ട് ഞാൻ അവരോട് കൈ ഗ്ലാസ് താഴ്ത്തി കാണിച്ചു.ഇതിനിടയിൽ രു
ചേട്ടൻ എന്റെ അടുത്തേക്ക് ഓടി വന്ന് ലിപ് കിസ്സ് ചെയ്തു. അയാൾ മദ്യപിച്ച് നല്ല ഫിറ്റായിരുന്നു
പിന്നാലെ ഞാൻ അദ്ദേഹത്തെ തള്ളി മാറ്റുകയായിരുന്നു. പുള്ളി സ്‌നഹത്തോടെ തന്നതായിരുന്നു.
പക്ഷെ സ്ഥലം മാറിപ്പോയി. അതുവരെ തനിക്ക് ലിപ് കിസ്സ് കിട്ടിയിട്ടില്ലായിരുന്നുവെന്നും
അങ്ങനെ തന്റെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടനുമായിട്ടായിരുന്നുവെന്നും ബാല വ്യക്തമാക്കി.

 

 
