# കൊല്ലം സുധിയുടെ മരണത്തിൽ കരഞ്ഞ ലക്ഷ്മി നക്ഷത്രയെ ഇയാൾ എന്തൊക്കെയാണ് പറഞ്ഞത്

- Link: https://ml.b4blaze.com/film-news/bala-about-lakshmi-nakshatra
- Published: 2023-08-06T12:37:50+05:30
- Author: Devika

കഴിഞ്ഞ ദിവസമാണ് നടൻ ബാലയ്ക്ക് എതിരെ യൂട്യൂബർ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ്
ആരോപണങ്ങളുമായി വന്നത്. ബാല തന്റെ വീട്ടിൽ വന്നു തനിക്കെതിരെ ഭീക്ഷണി മുഴക്കി എന്നും
തോക്ക് ചൂണ്ടി സംസാരിച്ചു എന്നും ആണ് അജു ആരോപണങ്ങൾ ഉന്നയിച്ചത്. കൂടാതെ ബാലയ്ക്ക് 
എതിരെ പരാതിയും അജു പോലീസിൽ നൽകിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ആരോപണങ്ങളെ എതിർത്ത്
കൊണ്ട് നടൻ ബാലയും രംഗത്ത് വന്നിരുന്നു. ഇദ്ദേഹം പലരെയും കുറിച്ച് മോശമായി പല കാര്യങ്ങളും
പറഞ്ഞിട്ടുണ്ട് എന്നും അത് ചോദിക്കാൻ വേണ്ടിയാണ് താൻ അവിടെ പോയത് എന്നും ബാല പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/bala-1.jpg?resize
=1200%2C628&ssl=1)

മാത്രവുമല്ല, പല കാര്യങ്ങളും പലരെയും കുറിച്ചും ഇദ്ദേഹം മോശമായി പറഞ്ഞിട്ടുണ്ട് എന്നും
എന്നാൽ അവർ ആരും അതിനു പ്രതികരിക്കുന്നില്ല എന്നും അത് കൊണ്ടാണ് താൻ പ്രതികരിക്കാൻ 
വന്നത് എന്നും ബാല പറയുന്നു. ഞാൻ അവിടെ ലാപ്പ് ടോപ്പും ഫ്രിഡ്ജും എല്ലാം തകർക്കാൻ ശ്രമിച്ചു
എന്നാണ് അവർ പറയുന്നത്. അവിടെ കണ്ടിട്ട് അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന്
പോലീസിന് കറിയാമല്ലോ. പോലീസ് പൊട്ടന്മാർ ഒന്നും അല്ലല്ലോ. അവർ കണ്ടു പിടിച്ചോളും സത്യം
എന്താണെന്ന്. അടുത്തിടെ മരിച്ച കലാകാരൻ കൊല്ലം സുധിയെ കുറിച്ച് ഇദ്ദേഹം എന്തൊക്കെയാണ്
പറഞ്ഞു പരത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/bala1.jpg?resize
=1009%2C571&ssl=1)

സുധിയുടെ മരണത്തിൽ കരഞ്ഞ ലക്ഷ്മി നക്ഷത്രയെ കുറിച്ച് എന്തൊക്കെയാണ് അയാൾ പറഞ്ഞത്. നമ്മുടെ
വേണ്ടപ്പെട്ടവർ മരിച്ചാൽ നമ്മൾ കരയില്ലെ. അത് പോലും ചിന്തിക്കാനുള്ള കഴിവ് ഇയാൾക്കില്ല.
അയാൾ മാധ്യമപ്രവർത്തകരെക്കാൾ ബുദ്ധിമാൻ ആണ്. അയാളുടെ കണ്ടന്റ് എങ്ങനെ വിറ്റഴിക്കണം 
എന്ന് അയാൾക്ക് നന്നായി അറിയാം. ഇത് പോലെ പലരുടെയും അമ്മമാരെ കുറിച്ച് വരെ ഇയാൾ പറഞ്ഞിട്ടുണ്ട്.
അത് കൊണ്ടാണ് താൻ പ്രതികരിച്ചത്. ഇയാളുടെ വീഡിയോ ഒരിക്കലും കുടുംബ സമേതം ഇരുന്നു കാണാൻ
കഴിയില്ല എന്നും ബാല പറയുന്നു.
