# അദ്ദേഹം ചെയ്ത ദ്രോഹം എന്റെ ജീവിതത്തിൽ വലിയ ദ്രോഹമാണ് ഉണ്ടാക്കിയത്

- Link: https://ml.b4blaze.com/film-news/bala-about-life
- Published: 2023-08-29T14:45:04+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള താരമാണ് ബാല. നടൻ ആയും നിർമ്മാതാവ് ആയും എല്ലാം സിനിമയിൽ സജീവമാണ്
താരം. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവമാണ്. ഈ കാലയളവിനുള്ളിൽ നായകനായും വില്ലൻ
ആയും സുഹൃത്ത് ആയും എല്ലാം നിരവധി കഥാപാത്രങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ
എത്തിയത്. പലപ്പോഴും താരത്തിന്റെ കുടുംബ വിശേഷം ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്.
ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതും അമൃതയിൽ നിന്നും വിവാഹമോചനം നേടിയതും എല്ലാം 
ഏറെ വാർത്ത ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ബാല തന്നെയാണ് താൻ മറ്റൊരു വിവാഹം കഴിക്കാൻ
പോകുകയാണ് എന്ന് ആരാധകരുമായി പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bala4.jpeg?resize
=1440%2C1440&ssl=1)

പിന്നാലെ എലിസബത്തിനെ താരം വിവാഹം കഴിക്കുകയായിരുന്നു. അടുത്തിടെ ഗുരുതരമായ കരൾ രോഗം
ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് വരുകയാണ് 
താരം.  ഇപ്പോഴിതാ ബാല പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
തന്റെ പുതിയ സിനിമയെ കുറിച്ചാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താൻ പുതിയതായി 
ഒരു സിനിമ ചെയ്യുകയാണ് എന്നും അത് സംവിധാനം ചെയ്യുന്നതും നിർമ്മിക്കുന്നതും താൻ തന്നെ
ആണെന്നും ബാല പറയുന്നത്. ചിത്രത്തിൽ താൻ അഭിനയിക്കുന്നുമുണ്ട്. സൂര്യയെ നായകനാക്കി 
ഞാൻ ഒരു സിനിമ ചെയ്യാൻ ഇരുന്നതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bala5.jpeg?resize
=1080%2C1350&ssl=1)

അപ്പോഴാണ് എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അങ്ങനെ എന്റെ സഹോദരൻ ആണ് ആ സിനിമ
ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ കഴിഞ്ഞ പടത്തിൽ ഞാൻ ഒരു സംഗീത സംവിധായകനെ
കമ്മിറ്റ് ചെയ്തിരുന്നു. നിങ്ങൾക്ക് ആളെ അറിയുമായിരിക്കും. എന്നാൽ അദ്ദേഹം എന്നെ ശരിക്കും
ദ്രോഹിച്ചു. ഞാൻ വിശ്വസിച്ചത് വെറുതെ ആയി. ദ്രോഹം എന്ന് പറഞ്ഞാൽ എന്റെ പ്രൊഫഷണൽ ലൈഫിൽ
ആണ് അയാൾ ദ്രോഹം ചെയ്തത് എന്നുമാണ് ബാല പറയുന്നത്. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ
ശ്രദ്ധ നേടുകയായിരുന്നു.
