# മമ്മൂട്ടി തന്റെ പുറത്തടിച്ചു! എന്തിനാണെന്ന് മനസിലായില്ല, എന്നാൽ പിന്നീടാണ് അതിനർത്ഥം മനസിലായത്; ബാല 

- Link: https://ml.b4blaze.com/film-news/bala-about-mammootty-and-bigh-b-movie
- Published: 2024-08-13T16:51:01+05:30
- Author: Suji

മലയാളത്തിലും, തമിഴിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടനാണ്ബാ ല, ഇപ്പോൾ മലയാള സിനിമയിലേക്ക്
വന്നതിനെകുറിച്ച് പറയുകയാണ് നടൻ. തമിഴിൽ ചില സിനിമകൾ ചെയ്തയുടൻ മലയാളത്തിൽ  കളഭം എന്ന
സിനിമയിലേക്ക് അവസരം വന്നു. താൻ കരുതിയത് ആ ചിത്രം വമ്പൻ ഹിറ്റാവുമെന്നാണ്. പക്ഷേ പ്രതീക്ഷിച്ച
വിജയം നേടാനായില്ല. വീണ്ടും തമിഴിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുമ്പോഴാണ് മമ്മൂട്ടിക്കൊപ്പം
ബി​ഗ് ബിയിലേക്ക് അവസരം കിട്ടിയത്.അത് സൂപ്പർ ഹിറ്റായി . ബി​ഗ് ബിയിലെ മുരുകനെ മലയാളികൾ
ആരും തന്നെ മറക്കില്ല. മമ്മൂട്ടിക്കൊപ്പമുള്ള ബി​ഗ് ബിയിലെ ഒരു രംഗത്തെപ്പറ്റിയും ബാല
ഈയൊരു അഭിമുഖത്തിലൂടെ സംസാരിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/bi1.jpg?resize=1343%
2C593&ssl=1)

ബി​ഗ് ബിയിൽ സഹോദരൻ മരിച്ച  സീനിൽ താനും മമ്മൂട്ടിയും മനോജ് കെ ജയനും മംമ്ത മോഹൻദാസും
ഉണ്ട്. പൊതുവേ തമിഴിൽ ഇത്തരം കരയുന്ന പോലെയുള്ള ആ ഒരു സീനിൽ താൻ ഇരുന്നു കരയുകയാണ്.
അപ്പോൾ പെട്ടെന്ന് മമ്മൂട്ടി തന്റെ പുറത്ത് അടിച്ചു എന്നിട്ട് തന്നെ തന്നെ നോക്കി നിന്നു,
എന്നാൽ  മമ്മൂട്ടി തന്നെ അടിച്ചത് എന്തിനാണെന്ന് പോലും മനസിലാവാതെ താൻ നിൽക്കുമ്പോഴാണ്
തനിക്ക് തന്നെ മനസിലായത് അദ്ദേഹം ആ സീനിൽ അഭിനിയച്ചതാണെന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/ba1.jpg?resize=600%
2C338&ssl=1)

ആണുങ്ങൾ കരയാൻ പാടില്ല എന്ന രീതിയിലാണ് മമ്മൂട്ടിയുടെ ആ നോട്ടം അർത്ഥമാക്കിയത് ബാല 
പറയുന്നു ,ആ സീൻ തിയേറ്ററിൽ കണ്ടപ്പോഴാണ് അതിന്റെ ഭം​ഗി തനിക്ക് മനസിലാകുന്നത്  നടൻ
പറയുന്ന. ആദ്യ മലയാള സിനിമയായ കളഭത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ ബാലയ്ക്ക് മലയാളം ഒട്ടും
അറിയില്ലായിരുന്നു. തുടക്കത്തിൽ ഭാഷാപരമായ പ്രതിസന്ധികൾ ബാലക്കുണ്ടായിരുന്നു. തമിഴും
മലയാളവും മിക്സ് ചെയ്ത് തലയാളം പോലെയായിരുന്നു സിനിമയുടെ സെറ്റിൽ വെച്ച് ബാലയോട് എല്ലാവരും
ഇടപെട്ടിരുന്നത്
