# ഇരുവരും ചെന്നൈയിലേക്കാണ് ഇപ്പോൾ പോയിരിക്കുന്നത്

- Link: https://ml.b4blaze.com/film-news/bala-about-mother
- Published: 2023-07-26T08:57:02+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള താരമാണ് ബാല. നടൻ ആയും നിർമ്മാതാവ് ആയും എല്ലാം സിനിമയിൽ സജീവമാണ്
താരം. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവമാണ്. ഈ കാലയളവിനുള്ളിൽ നായകനായും വില്ലൻ
ആയും സുഹൃത്ത് ആയും എല്ലാം നിരവധി കഥാപാത്രങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ
എത്തിയത്. പലപ്പോഴും താരത്തിന്റെ കുടുംബ വിശേഷം ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്.
ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതും അമൃതയിൽ നിന്നും വിവാഹമോചനം നേടിയതും എല്ലാം 
ഏറെ വാർത്ത ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ബാല തന്നെയാണ് താൻ മറ്റൊരു വിവാഹം കഴിക്കാൻ
പോകുകയാണ് എന്ന് ആരാധകരുമായി പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bala4.jpg?resize
=1200%2C630&ssl=1)

വളരെ ആഘോഷത്തോടെയാണ് ബാലയും ഡോക്ടർ എലിസബത്തും രണ്ടാമത് വിവാഹിതർ ആയത്. ഇവരുടെ വിവാഹവും
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ആണ് ഗുരുതരമായ കരൾ രോഗത്തെ തുടർന്ന്
ബാലയെ ആശുപത്രയിൽ ചികിത്സയ്ക്ക് ആയി കൊണ്ട് പോയതും രോഗത്തിൽ നിന്നും ബാല രക്ഷപ്പെട്ടതും.
മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ച് വന്ന ബാലയ്ക്ക് ഇത് പുതിയ ജന്മം ആണെന്ന് ബാല തന്നെ
ആരാധകരോട് പറഞ്ഞിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
എന്നാൽ ഇപ്പോൾ താരം ഒരു സന്തോഷവാർത്തയുമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിയ്ക്കുന്നത്.
തന്റെ അസുഖം ഭേതമായിട്ട് താൻ തന്റെ അമ്മയെ കാണാൻ പോകുന്നതിന്റെ സന്തോഷമാണ് താരം പ്രേക്ഷകരുമായി
പങ്കുവെക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/bala6.jpg?resize
=1440%2C1440&ssl=1)

ഭാര്യ എലിസബത്തിനൊപ്പം താൻ ഇപ്പോൾ ചെന്നൈയിലേക്ക് പോകാൻ പോകുകയാണ് എന്നും ഒരു വർഷത്തിന്
ശേഷമാണു താൻ ചെന്നൈയിലേക്ക് പോകുന്നത് എന്നും അമ്മയെ കണ്ടിട്ട് ഒരു വർഷത്തോളം ആയി എന്നും
ഇപ്പോൾ വീണ്ടും അമ്മയെ കാണാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് താൻ എന്നുമാണ് ബാല പറയുന്നത്.
മാത്രമല്ല, താൻ ആശുപത്രിയിൽ നിന്ന് തിരിച്ച് വന്നില്ലായിരുന്നു എങ്കിൽ ഇപ്പോൾ ഇത് പോലെ
അമ്മയെ കാണാൻ പോകാൻ കഴിയില്ലായിരുന്നു എന്നും എന്നാൽ ഇപ്പോൾ താൻ കൂളിംഗ് ഗ്ലാസ് ഒക്കെ
വെച്ച് സ്റ്റൈലിഷ് ആയിട്ടാണ് അമ്മയെ കാണാൻ പോകുന്നത് എന്നും അതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നുമാണ്
ബാല വിഡിയോയിൽ പറയുന്നത്.
