# തന്റെ മക്കൾ നാളത്തെ സൂപ്പർസ്റ്റാറുകൾ ആകുമെന്ന് സുകുമാരൻ! ആ വാക്ക് സത്യമായി; ബാല ചന്ദ്രമേനോൻ 

- Link: https://ml.b4blaze.com/film-news/bala-chandra-menon-about-sukumaran-and-sons
- Published: 2024-03-25T15:13:13+05:30
- Author: Suji

സിനിമ പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും,
ഇപ്പോൾ നടൻ സുകുമാരൻ ഒരു സമയത്ത് പറഞ്ഞ വാക്കുകളെ കുറിച്ചാണ് നടൻ ബാല ചന്ദ്രമേനോൻ പറയുന്നത്.
നമ്മുടെ കാലം കഴിഞ്ഞാലും മലയാളസിനിമയ്ക്ക് രണ്ട് സൂപ്പർ സ്റ്റാറുകൾ വേണ്ടേ എന്നാണ് 
ഒരിക്കൽ തന്റെ മക്കളെ ചൂണ്ടി നടൻ സുകുമാരൻ പറഞ്ഞത് ബാല ചന്ദ്ര മേനോൻ പറയുന്നു,മിക്കവാറും
എല്ലാ വേദികളിലും മുണ്ടും ഷര്‍ട്ടും ഇട്ടായിരിക്കും സുകുമാരന്‍ വരിക,ഒരിക്കൽ അമ്മയുടെ
മീറ്റിംഗ് സമയത്തു അദ്ദേഹത്തിന്റെ കൂടെ  ഇന്ദ്രജിത്തും പൃഥ്വിരാജും ഉണ്ട്. അവരെ കണ്ടപ്പോള്‍
ഇവരൊക്കെ കുട്ടികളല്ലേ, ഇവരെ എന്തിനാണ് കൊണ്ടുവന്നതെന്ന് താൻ ചോദിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/suku2.jpg?resize
=1200%2C628&ssl=1)

നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടേ ആശാനേ നിങ്ങള്‍ക്ക്,
അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാണ്  എന്നാണ് സുകുമാരന്‍അന്ന് പറഞ്ഞത്, എന്ത് പറഞ്ഞാലും
കൊള്ളാം, അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി ബാലചന്ദ്രമേനോൻ പറയുന്നു. അദ്ദേഹം ആഗ്രഹിച്ച
പോലെ രണ്ട് മക്കളും, മലയാളത്തിലെ അംഗീകാരമുള്ള രണ്ട് നടന്മാരായി മാറി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/indr1.jpg?resize
=595%2C448&ssl=1)

അതിനകത്തും ഒരു ദൂരക്കാഴ്ച സുകുമാരന് ഉണ്ടായിരുന്നു. അദ്ദേഹത്തിന് കൃത്യമായ പ്ലാനിംഗ്
ഉണ്ടായിരുന്നു,.പൃഥ്വിരാജ് പഠിച്ചു കൊണ്ടിരുന്ന സൈനിക സ്‌കൂളില്‍ ഒരിക്കല്‍ താന്‍ ചീഫ്
ഗസ്റ്റ് ആയിട്ട് പോയിരുന്നു. അന്ന് പൃഥ്വിരാജ് മിലിട്ടറി യൂണിഫോമില്‍ വന്നിട്ട് തനിക്ക്
സല്യൂട്ട് ചെയ്തത് ഇന്നലെ സംഭവിച്ചതു പോലെ തോന്നുന്നുണ്ട് എന്നും  സുകുമാരന്റെ ഒരുപാട്
ഗുണഗണങ്ങള്‍ അതുപോലെ കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണെന്ന് തോന്നുന്നു  ബാലചന്ദ്ര
മേനോന്‍ പറയുന്ന്
