# അച്ഛനും അമ്മയ്ക്കും പിന്നാലെ പാപ്പുവും, പുതിയ തുടക്കവുമായി ബാലയുടെ മകൾ അവന്തിക !! താരപുത്രിക്ക് ആശംസകൾ നേർന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/bala-daughter-new-youtube-channel
- Published: 2020-10-12T17:47:57+05:30
- Author: Rahul

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത
പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി
മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു,
മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക്
എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.
  പിന്നാലെ തമിഴ് നടൻ
ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്.
കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ
തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക്
നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ 
വാർത്ത ആയിരുന്നു. അടുത്തിടെയായിരുന്നു ബാല യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സിനിമയ്ക്കപ്പുറത്തുള്ള
തന്റെ ജീവിതത്തെക്കുറിച്ചും താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ബാല
വാചാലനാവാറുണ്ട്. അടുത്തിടെ നവ്യ നായരും ബാലയുടെ ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.
ഇനിയൊരു വിവാഹത്തെക്കുറിച്ച്‌ ആലോചിക്കുന്നില്ലേയെന്നും നവ്യ ബാലയോട് ചോദിച്ചിരുന്നു.
രണ്ടാം വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാന്‍ ഭയമുണ്ടെന്നും, എല്ലാം ഒത്തുവന്നാല്‍ അത്
നടന്നേക്കാമെന്നുമായിരുന്നു താരം പറഞ്ഞത്.  മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും 
യൂട്യൂബ് ചാനലുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍. അമൃത തന്നെയായിരുന്നു ഈ വിശേഷം പങ്കുവെച്ചെത്തിയത്.
അമ്മൂമ്മയും കൊച്ചുമകളും ചേര്‍ന്നായിരുന്നു പുതിയ ചാനല്‍ തുടങ്ങിയത്. പാപ്പു ആന്‍ഡ്
ഗ്രാമയെന്നാണ് ചാനലിന് പേര് നല്‍കിയിട്ടുള്ളത്. പാപ്പുവിന്റെ പിറന്നാളാഘോഷത്തെക്കുറിച്ചുള്ള
വീഡിയോയാണ് ഇവര്‍ ആദ്യമായി പോസ്റ്റ് ചെയ്തിട്ടുള്ളത്.
