# എലിസബത്ത് പ്രപ്പോസ് ചെയ്തപ്പോ ‘നോ’ പറഞ്ഞു! പൃഥ്വിരാജിനെ പോലെയുള്ള ആളെ വിവാഹം ചെയ്യാന്‍ പറഞ്ഞുവിട്ടു!!! ബാല

- Link: https://ml.b4blaze.com/film-news/bala-elizabeth-about-marriage
- Published: 2022-06-20T14:48:56+05:30
- Author: Anu

മലയാളത്തിലും തമിഴിലും ശ്രദ്ധേനായ യുവതാരമാണ് ബാല. സിനിമയില്‍ സജീവമായിരിരിക്കെയായിരുന്നു
റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായ അമൃത സുരേഷുമായുള്ള സൗഹൃദവും വിവാഹവും എല്ലാം. ശേഷം
മകള്‍ അവന്തിക ജനിച്ച് കുറച്ചു നാളുകള്‍ കഴിഞ്ഞതോടെ ഇരുവരും ബന്ധം പിരിഞ്ഞു. പിന്നീട്
കഴിഞ്ഞ വര്‍ഷമാണ് ബാല രണ്ടാ വിവാഹം ചെയ്യുന്നത്. വിവാഹമോചനവും രണ്ടാം വിവാഹവുമെല്ലാം
വാര്‍ത്തകളിലും വിവാദങ്ങളിലും പെട്ടിരുന്നു.

കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച്
പറയുകയാണ് ബാലയും ഭാര്യ എലിസബത്തും. എലിസബത്ത് പ്രപ്പോസ് ചെയ്തപ്പോ പറ്റില്ല എന്നാണ്
പറഞ്ഞത്. തന്നെ പോലൊരാളെ ഒരിക്കലും വിവാഹം ചെയ്യരുതെന്നാണ് എലിസബത്തിനോട് പറഞ്ഞിരുന്നതെന്ന്
ബാല പറയുന്നു.
  തന്നെ പോലൊരു മനുഷ്യനെ വിവാഹം കഴിക്കരുത്. നീ പൃഥ്വിരാജിനെ പോലെ ഒരു
ബ്യൂട്ടിഫുള്‍ ആയൊരു ആളെ വിവാഹം ചെയ്യണമെന്നാണ് പറഞ്ഞതെന്നും ബാല വ്യക്തമാക്കി. പക്ഷേ
പരിചയപ്പെട്ട് എട്ട് മാസത്തിനുള്ളില്‍ വിവാഹം നടന്നുവെന്നും എലിസബത്ത് പറഞ്ഞു. ബാലയുടെ
ഡാന്‍സാണ് തന്നെ ആകര്‍ഷിച്ചതെന്നും എലിസബത്ത് പറഞ്ഞു.

അതേസമയം, യുട്യൂബില്‍ മോശം കമന്റിടുന്നവര്‍ക്കെതിരെയും ബാല പ്രതികരിച്ചു.
 മോശം കമന്റിടുന്നവര്‍
സ്വന്തം ഫോണ്‍ നമ്പര്‍ വെക്കണം. അല്ലെങ്കില്‍ അച്ഛനമ്മമാരുടെ പേരോ മറ്റോ വെക്കണം. അഡ്രസ്
എങ്കിലും വെച്ചിട്ട് കമന്റ് ചെയ്യണം. തിരിച്ച് ഇത്തരക്കാരുടെ അമ്മയെയോ പെങ്ങളെയോ മോശമായി
ഞാന്‍ പറഞ്ഞാലോ. വളരെ മോശമായിരിക്കും. പക്ഷേ ആ സംസ്‌കാരം തനിക്കില്ല. അങ്ങനെ ചെയ്യുന്നവര്‍
അത് നിര്‍ത്തണം. തങ്ങളെ ഇത്തരക്കാര്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ബാല പറയുന്നു.
കുറച്ച് വര്‍ഷങ്ങളായി തനിക്ക് മനസ്സമാധാനം ഇല്ലായിരുന്നു. എത്ര കാശ് കൊടുത്താലും കിട്ടാത്ത
ഒന്നാണത്. എന്നാല്‍ വിവാഹശേഷം മനസ്സമാധാനത്തോടെ സന്തോഷമായി ഇരിയ്ക്കുകയാണ്. എട്ടു വര്‍ഷത്തോളം
ഒറ്റയ്ക്ക് ജീവിച്ച ഞാന്‍ പിന്നീട് അന്തസ്സായി ഒരു കല്യാണം കഴിച്ചപ്പോള്‍ ആളുകള്‍ എന്തെല്ലാം
പറഞ്ഞു? പക്ഷെ, ഞങ്ങള്‍ അന്ന് തീരുമാനിച്ചു ഇതുപോലുള്ള വാര്‍ത്തകളെക്കുറിച്ച് ചിന്തിക്കുകയില്ലാ
എന്ന്. കഴിയുമെങ്കില്‍ ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നും ബാല പറയുന്നു.

2003ല്‍ അന്‍പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല സിനിമയിലേക്കെത്തിയത്. ശേഷം 2006ല്‍
മലയാളത്തിലേക്ക് കളഭം എന്ന സിനിമയിലെത്തി. ശേഷം നിരവധി മലയാള സിനിമകള്‍ ബാലയ്ക്ക് ലഭിച്ചു.
വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം ആരാധകരെ സ്വന്തമാക്കി.
