# തമിഴിൽ അണ്ണാത്തെ എന്ന് രജനികാന്ത് പടം ചെയ്തുകൊണ്ടിരിക്കുകയാണ് താൻ, 240 കോടി രൂപയുടെ ബഡ്ജറ്റ് ആണ് ഇതിന്, ലൈവിൽ പരസ്പര ബോധമില്ലാതെ സംസാരിച്ച് ബാല

- Link: https://ml.b4blaze.com/film-news/bala-monson
- Published: 2021-09-29T12:35:26+05:30
- Author: Rahul

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന് കൊച്ചിയില്‍ അറസ്റ്റിലായ
മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട ഒരുപാട് കേസുകളും പരാതികളും ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
പൊലീസിലെ ഉന്നതരും വിവിധ രാഷ്ട്രീയ നേതാക്കളുമായുള്ള മോന്‍സന്റെ അടുപ്പവും ചര്‍ച്ചയാവുകയാണ്.
ഇതിനിടെ നടൻ ബാലയുടെ പേരും ഉയർന്നു കേട്ടിരുന്നു, ഇയാളുടെ പേരിലുള്ള കേസ് ഒതുക്കിത്തീർക്കാൻ
ബാല ശ്രമിച്ചു എന്നായിരുന്നു റിപ്പോർട്ട്.  എന്നാൽ അയാൾ തന്റെ അയൽവാസി മാത്രമാണ് എന്നാണ്
ബാല പറഞ്ഞത്, അത് മാത്രമല്ല അയാൾ നല്ലൊരു വ്യക്തി ആണെന്നും ഒരുപാട് നല്ല കാര്യങ്ങൾ 
ചെയ്തിട്ടുണ്ട് എന്നുമാണ് ബാല പറഞ്ഞത്, എന്നാൽ ഇപ്പോൾ ബാലയുടെ ഒരു വീഡിയോ ആണ് സോഷ്യൽ
മീഡിയയിൽ ശ്രദ്ധ നേടുന്നത്, വാർത്തയുമായി ബന്ധപ്പെട്ട മാതൃഭൂമി ചർച്ചയിൽ ബാല എത്തിയിരുന്നു,

![bala2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/bala2.jpg?resize
=1200%2C900&ssl=1)

bala2

അറസ്റ്റിലായ വ്യക്തി തട്ടിപ്പുകാരനാണെന്ന് ബോധ്യമായില്ലെ എന്നായിരുന്നു അവതാരകൻ ചോദിച്ചത്.
അതിന് ഒരു ബന്ധമില്ലാത്ത കാര്യങ്ങളാണ് ബാല മറുപടി പറഞ്ഞത്. തമിഴിൽ അണ്ണാത്തെ എന്ന് 
രജനികാന്ത് പടം ചെയ്തുകൊണ്ടിരിക്കുകയാണ് താൻ. 240 കോടി രൂപയുടെ ബഡ്ജറ്റ് ആണ് ഇതിന്.
അതിൽ താൻ വില്ലൻ ആണ്. താൻ ആ കാര്യത്തിൽ ശ്രദ്ധിക്കാനോ അതോ ഇതിൽ ശ്രദ്ധിക്കണോ? ഇതായിരുന്നു
ബാല നൽകിയ മറുപടി. ഇടയ്ക്ക് എലിസബത്തിനെ വിളിച്ചിരുത്തുകയും ചെയ്തു. എൻറെ വൈഫ് ഇവിടെയുണ്ട്.
അവൾ എല്ലാം കാണുന്നുണ്ട്. എൻറെ അമ്മ അടുത്ത മുറിയിൽ ഉണ്ട്. ഇതെല്ലാം തങ്ങളുടെ വിധിയാണ്.
എൻറെ കമ്മിറ്റ്മെൻ്റ് ദൈവത്തോടാണ് മനുഷ്യന്മാരോട് അല്ല എന്നാണ് ബാല പറഞ്ഞത്, താരത്തിന്റെ
ഈ പെരുമാറ്റം ഏറെ ചർച്ച ആയിരിക്കുകയാണ്.

പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​നി​ന്നാ​യി കോടികൾ ത​ട്ടി​യ മോന്‍സണ്‍
മാവുങ്കലിന്റെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​രി​ല്‍ ഡി.​ഐ.​ജി മു​ത​ല്‍ അ​സി. ക​
മീ​ഷ​ണ​റും എ​സ്.​ഐ​യും വ​രെ​യു​ണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുരാവസ്തു വില്‍പനക്കാരനെന്ന
പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന
വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റുചെയ്യാന്‍
ഇയാളുടെ വീട്ടിലെത്തിയ പൊലീസുകാരെ അമ്പരപ്പിക്കുന്നതായിരുന്നു വീട്ടിലെ സൗകര്യങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/monson.jpg?resize
=758%2C400&ssl=1)

അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍ ആണ് ഇയാൾക്കുള്ളത്. വിലകൂടിയ
മുന്തിയ ഇനം നായ്ക്കള്‍ വീടിനു മുറ്റത്തെ കൂട്ടിലുണ്ട്. കാവലിന് നിറതോക്കും പിടിച്ച്‌
കറുത്ത വസ്ത്രം ധരിച്ച അജാനുബാഹുവായ അംഗരക്ഷകര്‍. എന്നാൽ ചോദ്യം ചെയ്യലിൽ തത്ത പറയുന്നത്
പോലെ പറഞ്ഞ മോന്‍സണ്‍ ‘ഈ കണ്ടതെല്ലാം മായ’ ആണെന്ന് വെളിപ്പെടുത്തി.
