# നല്ല മനുഷ്യന്‍ ആവാന്‍ ഒരുപാടൊന്നും ചെയ്യണ്ടേതില്ല, നല്ല മനുഷ്യൻ ആണെന്ന് സ്വയം ചിന്തിച്ചാൽ മതി

- Link: https://ml.b4blaze.com/film-news/bala-new-interview
- Published: 2021-08-27T15:14:11+05:30
- Author: Rahul

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ
താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു
പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ്
ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ
മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ
വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു
പറയുകയായിരുന്നു. അടുത്തിടെ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള സൂചനകളും ബാല തുറന്ന്
പറഞ്ഞിരുന്നു. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു തന്റെ വിവാഹം എന്നും എന്നാൽ 
അത് കാണാനുള്ള ഭാഗ്യം ഇല്ലാതെ അച്ഛൻ യാത്ര ആയെന്നും ആണ് ബാല പറഞ്ഞത്. രണ്ടാം വിവാഹവാർത്ത
പുറത്തു വന്നതിനു പിന്നാലെ താരം രണ്ടാമത് വിവാഹിതൻ ആകുക ആയിരുന്നു. എലിസബത്ത് ആണ് താരത്തിന്റെ
ഭാര്യ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/bala-images.jpg?
resize=640%2C1391&ssl=1)

ഇപ്പോൾ താരം നടത്തിയ ചില തുറന്നു പറച്ചിലുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്,”എനിക്ക് വലത്തേ
കണ്ണിന് കാഴ്ച അത്രയും ഇല്ല. എങ്കിലും ഞാനിവിടെ വന്ന് നില്‍ക്കുന്നത് ഒരു സിനിമ താരം
ആയിട്ടല്ല. നിങ്ങളുടെ കുടുംബത്തിലെ ഒരാളായിട്ടാണ്. ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങള്‍
ചെയ്യാം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ചെയ്യുക. എന്റെ ചിന്തകളൊക്കെ
സത്യമായിരുന്നു. ഞാന്‍ ചിന്തിച്ചത് ശരിയുമാണ്. ഇന്നേ വരെ എത്ര ഓപ്പറേഷന്‍, എത്ര വീട്,
എത്ര കടകള്‍, എത്ര പേരെ സഹായിക്കാന്‍ പറ്റി. ഇതൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിക്കാതെ
ചെയ്യാന്‍ പറ്റും എന്ന് തന്നെ ചിന്തിക്കണം. നല്ല മനുഷ്യന്‍ ആവാന്‍ ഒരുപാടൊന്നും ചെയ്യണ്ടേതില്ല.
നല്ല മനുഷ്യാനണെന്ന് ചിന്തിച്ചാലും മതി. അങ്ങനെ ചിന്തിക്കുന്നവരാണ് ഇവരൊക്കെ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Bala.jpg?resize=
473%2C466&ssl=1)

ഷൂട്ടിങ്ങിന് പോവുമ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. വേദന, വേദന മാത്രമേയുള്ളു.
പക്ഷേ പുറംലോകം കാണുന്നത് വേറൊന്നാണ്. സിനിമയിലാണ്. പൈസ ഉണ്ടാവുമെന്നാണ് കരുതുന്നത്.
കര്‍ണാടകയില്‍ ഞാന്‍ ചികിത്സയ്ക്ക് വേണ്ടി പോയപ്പോള്‍ അവിടെ ഒരു മലയാളി സ്ത്രീ ഉണ്ടായിരുന്നു.‘
ഇത് ബാല അല്ലേ എന്ന് ചോദിച്ചു. എന്ത് പറ്റി ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍’
എനിക്കൊരു ആക്‌സിഡന്റ് പറ്റിയതാണെന്ന് തിരിച്ച് പറഞ്ഞു. അപ്പോള്‍ സിനിമാ താരങ്ങള്‍ക്കൊക്കെ
അങ്ങനെ സംഭവിക്കുമോ എന്നായിരുന്നു അവര് ചോദിച്ചതെന്നും ബാല പറയുന്നു”.
