# എലിസബത്തിനൊപ്പം സന്തോഷത്തേടെ ബാല!

- Link: https://ml.b4blaze.com/film-news/bala-new-video
- Published: 2023-04-24T12:54:56+05:30
- Author: Ajay

കരൾമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുകയാണ് നടൻ ബാല. ഇപ്പോഴിതാ സുഖം 
പ്രാപിച്ച് വരുന്ന ബാലയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്
ഭാര്യ എലിസബത്ത്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ
ശ്രദ്ധ നേടുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/bala-e.jpg?resize
=1280%2C720&ssl=1)

വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള പഴയ ബാലയായി 
തിരിച്ചെത്തണം, നല്ല മനുഷ്യരുടെ ഒപ്പം ദൈവം എന്നും ഉണ്ടാവും, എത്രയും പെട്ടന്ന സുഖെ
പ്രാവിക്കട്ടെ, പുഞ്ചിരി എന്നും ഇങ്ങനെ നിലനിൽക്കട്ടെ, പഴയ ബാലയ്ക്കായി കാത്തിരിക്കുന്നു,
എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥന ഉണ്ടാവും സന്തോഷത്തോടെ എന്നും കാണണം. എന്നിങ്ങനെയാണ്
വീഡിയോയ്ക്ക് കമന്റുകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/bala-ee.jpg?resize
=1280%2C720&ssl=1)

അടുത്തിടെയാണ് ഗുരുതരമായ കരൾരോഗത്തെ തുടർന്ന് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലിൽ 
അഡ്മിറ്റ് ചെയ്തത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന താരത്തിന് കരൾമാറ്റ ശസ്ത്രക്രിയയാണ്
ഡോക്ടർമാർ നിർദ്ദേശിച്ചത്. ബാലയ്ക്ക് വേണ്ടി കരൾ പകുത്ത് നൽകാൻ നിരവധി പേരെത്തിയിരുന്നു.
അതിൽ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ബാല ജീവിതത്തിലേക്ക്
തിരിച്ച് എത്തുകയാണ്.
