# ടിനിയെയും പിഷുവിനെയും കൊല്ലാനുള്ള ദേഷ്യമുണ്ട്! ഓണത്തിന് കേരളത്തിലേക്കില്ല-ബാല

- Link: https://ml.b4blaze.com/film-news/bala-on-tinitom-pisharady-troll-controversy
- Published: 2022-09-04T15:28:52+05:30
- Author: Anu

നടന്‍ ബാലയും രമേശ് പിഷാരടിയും ടിനി ടോമുമാണ് ഇപ്പോള്‍ ട്രോളുകളില്‍ നിറയുന്നത്. 2012ല്‍
ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍
ക്ഷണിച്ച രസകരമായ ഓര്‍മകളാണ് ടിനിടോമും രമേഷ് പിഷാരടിയും റിയാലിറ്റി ഷോയില്‍ പങ്കുവച്ചത്.
ആ വീഡിയോ പിഷാരടി പങ്കുവച്ചതോടെ വൈറലായിരുന്നു. ഇതോടെയാണ് ട്രോളുകള്‍ നിറഞ്ഞത്.

ബാലയുടെ സംസാരരീതിയാണ് സോഷ്യലിടത്ത് ചിരിപടര്‍ത്തിയത്. ഇപ്പോഴിതാ ആ സംഭവത്തില്‍ ആദ്യമായി
പ്രതികരിച്ചിരിക്കുകയാണ് ബാല. ടിനിയെ തനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് ബാല പറയുന്നു.
തന്റെ ഈ ഓണം ടിനി കുളമാക്കിയെന്നും രസകരമായി ബാല പ്രതികരിച്ചു.
  അതേസമയം, തന്നെ ഏറ്റവും
മനോഹരമായി അനുകരിച്ചത് ടിനി ആണ്. അതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ബാല വ്യക്തമാക്കി.

ടിനി വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ലായിരുന്നു.
ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് ട്രോള്‍ ചെയ്തത്.
 എല്ലാ ആര്‍ട്ടിസ്റ്റുകളും ഇത്
ഷെയര്‍ ചെയ്യുന്നുമുണ്ട്.

എന്തായാലും ഈ ഓണം ചെന്നൈയില്‍ തന്നെ നില്‍ക്കാനാണ് തീരുമാനം. ഇപ്പോള്‍ ഞാന്‍ എല്ലാവര്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് തിരിച്ചുകിട്ടാന്‍ പോകുന്നത്
പ്രിത്തിരാജ്, അണുപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, ലെമന്‍ ടീ എന്നായിരിക്കും.
  അതുകൊണ്ട്
ചെന്നൈയിലിരിക്കുന്നതാണ് നല്ലത്. എന്റെ ഓണം നശിപ്പിച്ച ടിനി ടോമുക്ക് വളരെ വളരെ വളരെ
നന്ദി. അടുത്ത കൊല്ലം ഓണത്തിന് ടിനി ടോം പോലെ മിമിക്രി ചെയ്തിട്ട് നിങ്ങളുടെ ഓണം കുളമാക്കി
തരാമെന്നും ബാല പറഞ്ഞു.

മാത്രമല്ല, ടിനിയേക്കാള്‍ ദേഷ്യം രമേശ് പിഷാരടിയോടാണ്. കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം
പറയുകയാണ് എന്ന് എനിക്ക് അറിയാം. അതിനിടെ
 പിഷാരടി സത്യമെന്ന പോലെ റിയാക്ഷന്‍ കൊടുക്കുന്നുണ്ട്.
ആദ്യം ആരെ കൊല്ലണം എന്ന സംശയത്തിലാണ്. എന്ത് പറഞ്ഞാലും എന്റെ മര്‍ഡര്‍ പ്ലാന്‍ ഞാന്‍
വിടില്ല’ എന്നും ബാല പറഞ്ഞു.
