# എല്ലാവരും ഒറ്റപ്പെടുത്തി!!!ആരും എന്നെ വിളിച്ചില്ല, ചെന്നൈയ്ക്കു പോകുന്നു- കണ്ണ് നിറഞ്ഞ് ബാല

- Link: https://ml.b4blaze.com/film-news/bala-says-going-to-chennai
- Published: 2022-12-14T15:05:50+05:30
- Author: Anu

‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയുടെ വിവാദത്തില്‍ എല്ലാവരും ഒറ്റപ്പെടുത്തിയെന്ന് നടന്‍
ബാല. ആരും തന്നെ വിളിക്കുക പോലും ചെയ്തില്ല. എല്ലാവരും തന്നെ ഒറ്റപ്പെടുത്തി, മനസ്സ്
ഏറെ വിഷമിച്ചു എന്നും ബാല പറഞ്ഞു. താന്‍ ചെന്നൈയിലേക്ക് തിരിച്ചുപോകുകയാണെന്നും ബാല
പറഞ്ഞു. എല്ലാവരെയും സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ബാല പറഞ്ഞു.

മനസ്സ് ശരിയല്ല, ഞാന്‍ ചെന്നൈയ്ക്കു പോകുകയാണ്. എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെ തോന്നുന്നു.
ആരോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല. എന്നോട് കാശ് തരാന്‍ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കില്‍
കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ചോദിച്ചിട്ടില്ലെന്നും ബാല പറഞ്ഞു.
  പക്ഷേ
എല്ലാവരും എന്റെ അരികില്‍ വന്ന് പരാതി പറഞ്ഞപ്പോഴാണ് ഞാന്‍ മീഡിയയുടെ മുന്നില്‍ വന്നത്.
ഇപ്പോള്‍ അവരെല്ലാം പരാതി പിന്‍വലിച്ചു. അവരാണ് ഇങ്ങോട്ടുവന്നത്. എന്റെ വീട്ടില്‍ പാതിരാത്രി
വന്ന് സഹായം ചോദിച്ച് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം.

എന്നിട്ടും ഈ നിമിഷം വരെ ഒരാള്‍ പോലും എന്നെ വിളിച്ചില്ല. മനോജ് കെ ജയന്‍ ചേട്ടന്‍ 
മാത്രമാണ് എന്നെ വിളിച്ചത്. നല്ല മനുഷ്യനാണ് അദ്ദേഹം. വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയി
എന്നും ബാല ചോദിക്കുന്നു.
  മാത്രമല്ല, ഞാന്‍ ജീവിതത്തില്‍ ഇതുവരെ കഞ്ചാവ് തൊട്ടില്ല.
വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളത്. ആദ്യം അത് മനസ്സിലാക്കൂ. ഇനി എത്ര ഒച്ചയില്‍ 
ഞാന്‍ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവര്‍ത്തിക്കുമെന്നും ബാല പറഞ്ഞു.
