# ഒരിക്കലും തോറ്റ് കൊടുക്കരുത്! വെയിറ്റ് ലിഫ്റ്റ് ചെയ്ത് ബാല, ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനൊരുങ്ങി താരം

- Link: https://ml.b4blaze.com/film-news/bala-shares-jim-workout-video
- Published: 2023-05-31T20:39:39+05:30
- Author: Anu

ഗുരുതര കരള്‍ രോഗത്തെ അതിജീവിച്ച് പ്രാര്‍ഥനകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്
നടന്‍ ബാല. താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് കേരളം ഒന്നടങ്കം
താരത്തിനായി പ്രാര്‍ഥനയിലായിരുന്നു. തുടര്‍ന്ന് കരള്‍ മാറ്റി വച്ചാണ് താരം ജീവിതത്തിലേക്ക്
തിരിച്ചെത്തിയത്.

ആശുപത്രി വിട്ട് എത്തിയ ശേഷം താരം വീണ്ടും സോഷ്യലിടത്ത് സജീവമാണ്. ആരോഗ്യം തിരിച്ചുപിടിച്ചെന്നും
ഉടന്‍ സിനിമയിലേക്ക് എത്തുമെന്നും താരം അറിയിച്ചിരുന്നു.
  ഇപ്പോഴിതാ ജിമ്മില്‍ വര്‍ക്കൗട്ട്
ആരംഭിച്ച സന്തോഷമാണ് ബാല പങ്കുവച്ചത്. വെയിറ്റ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോ താരം പങ്കുവച്ചിട്ടുണ്ട്.‘
ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്. പക്ഷെ ഞാന്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല.
ഒരിക്കലും തോറ്റ് കൊടുക്കരുത്. പ്രധാന ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള 57-ാം ദിവസം. ദൈവത്തിന്റെ
വേഗത’ എന്ന് കുറിപ്പോടെയാണ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ബാല പങ്കുവച്ചത്.
