# എലിസബത്തിനെ കിഡ്നാപ്പ് ചെയ്യാനാണ് വന്നത്…സ്നേഹം കൊണ്ട് എന്നെ അവര്‍ അറസ്റ്റ് ചെയ്തു!!!

- Link: https://ml.b4blaze.com/film-news/bala-surprise-visit-at-elizabeth-working-hospital
- Published: 2022-12-03T16:02:53+05:30
- Author: Anu

നടന്‍ ബാലയും ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ്. ഇപ്പോഴിതാ ഭാര്യ
ജോലി ചെയ്യുന്ന ആശുപത്രിയില്‍ സര്‍പ്രൈസായെത്തിയിരിക്കുകയാണ് ബാല. എലിസബത്തിനെ ജോലി
കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകന്‍ എത്തിയതാണ് ബാല.

സര്‍പ്രൈസ് ആയി ബാല എത്തിയതറിഞ്ഞ് എലിസബത്തിന്റെ സഹ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും
നടനരികിലേക്ക് ഓടിയെത്തി. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത ശേഷമാണ് താരം
ഭാര്യയെ കൂട്ടി ബാല മടങ്ങിയത്.
  ബാല തന്നെയാണ് എലിസബത്തിനും സഹപ്രവര്‍ത്തകര്‍ക്കും
സര്‍പ്രൈസ് സമ്മാനിച്ച വീഡിയോ പങ്കുവച്ച് വിശേഷങ്ങള്‍ ആരാധകരെ അറിയിച്ചത്. എലിസബത്തിനെ
കിഡ്നാപ്പ് ചെയ്യാനാണ് വന്നത്. എന്നാല്‍ സ്നേഹം കൊണ്ട് അവര്‍ എന്നെ അറസ്റ്റ് ചെയ്തുവെന്ന്
പറഞ്ഞാണ് ബാല വീഡിയോ പങ്കുവച്ചത്.

ആശുപത്രിയിലെ ജീവനക്കാരും ഡോക്ടേഴ്സുമെല്ലാം ബാലയോട് സംസാരിക്കുകയും കൂടെ നിന്ന് ഫോട്ടോയെടുക്കുകയും
ചെയ്തു. മലങ്കര ആശുപത്രിയില്‍ മെഡിസിനല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഡോക്ടര്‍
ആണ് എലിസബത്ത്.
