# തമിഴ് നാട്ടിൽ ഒരു തലൈവർ മാത്രമേ ഉള്ളൂ! അദ്ദേഹത്തെ മാത്രമേ ഞാൻ അംഗികരിക്കൂ, ബാല 

- Link: https://ml.b4blaze.com/film-news/bala-talk-about-in-rajani-kaanth
- Published: 2023-10-14T10:03:05+05:30
- Author: Suji

സിനിമാപ്രേമികൾ മുഴുവൻ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് വിജയ്‌ യുടെ ‘ലിയോ’, ഇപ്പോൾ പ്രേഷകരുടെ
മുന്നിലൊരു ചോദ്യം മാത്രമേ ഉള്ളൂ, രജനി കാന്തിന്റെ ജയിലറിന് മലർത്തിയടിക്കുമോ ലിയോ 
എന്ന്, എന്തായാലും അതിനുള്ള ഉത്തരം ഇനിയും ഏതാനും ദിവസങ്ങൾക്കുള്ളിൽ അറിയാൻ കഴിയും,
എന്നാൽ ഇപ്പോൾ ഈ ചോദ്യം നിലനിൽക്കെ നടൻ ബാല പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ
വൈറൽ ആകുന്നത്,

രജനി കാന്താണോ സൂപ്പർസ്റ്റാർ അതോ വിജയ് എന്ന ചോദ്യത്തിനാണ് ബാല നൽകിയ ഉത്തരം, വിജയ്
സാറിന്റെ കുടുംബവുമായി ഞങ്ങൾ ബന്ധത്തിൽ ആണെങ്കിലും ഞാൻ പറയുന്നത് തമിഴ് നാട്ടിൽ തലൈവർ
ഒരാളെ ഉള്ളൂ അത് രജനി സാർ ആണ്, അതേ ഞാൻ അംഗീകരിക്കൂ, ബന്ധം വേറെ സത്യം വേറെ ബാല പറഞ്ഞു.
അദ്ദേഹം തമിഴ് നാട്ടിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ തലൈവർ ആണ്

പിന്നെ ഇപ്പോൾ ഒരു സിനിമ ഇറങ്ങിയാൽ 200 കോടി നേടാറുണ്ട്, ഇപ്പോൾ ജവാൻ തന്നെ കണ്ടില്ലേ
1200 കോടിയോളം നേടിയില്ലേ, ഇനിയും അടുത്ത വിജയ് പടം അത് 1400 കയറട്ടെ , അതൊക്കെ സിനിമ
ഫീൽഡിൽ ഉള്ളതാണ്, അതൊരു മത്സരം അല്ല, എല്ലാവരും ഒരുപോലെ വളരണം, ഇപ്പോൾ എന്നോട് വിജയ്
ആണോ, രജനി കാന്താണോ നല്ല നടൻ എന്ന് ചോദിച്ചാൽ തലൈവർ രജനി സാർ എന്ന് മാത്രമേ പറയാൻ കഴിയൂ
ബാല പറയുന്നു. ഒക്ടോബർ 19 നെ ആണ് വിജയ് ചിത്രം ലിയോ തീയറ്ററുകളിൽ റിലീസിനായി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/rajani1-1.jpg?resize
=877%2C712&ssl=1)

 
