# നിങ്ങളില്‍ പറഞ്ഞത് ശരി തന്നെ… ഉത്തരം ‘ബ്ലെസി’ തന്നെ!! ബാലചന്ദ്ര മേനോന്‍

- Link: https://ml.b4blaze.com/film-news/balachandra-menon-new-post
- Published: 2024-04-04T23:44:57+05:30
- Author: Anu

നടനായും സംവിധായകനായും തിരക്കഥാകൃത്തായും മലയാളി മനസ്സില്‍ തന്റേതായി ഇടംപിടിച്ച മാസ്റ്ററാണ്
ബാലചന്ദ്ര മേനോന്‍. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്റര്‍ കോളജിയേറ്റ് നാടക മത്സരത്തില്‍ മത്സര വിജയിക്ക് താന്‍
ട്രോഫി സമ്മാനിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരുന്നു. ചിത്രത്തിലുള്ള വിജയിയെ കണ്ടെത്താമോ
എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഏതാനും ചില സൂചനകള്‍ മാത്രമാണ് അദ്ദേഹം പങ്കുവച്ചിരുന്നത്.

എന്നാല്‍ പ്രേക്ഷക ലോകത്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. അവര്‍ പെട്ടെന്ന് തന്നെ
ഉത്തരം കണ്ടെത്തിയിരുന്നു. എന്നാല്‍ ഉത്തരവുമായി താന്‍ നാളെ ഇതേ സമയം എത്തുമെന്ന് അദ്ദേഹം
അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം.
  നിങ്ങളില്‍
മിക്കവരും പറഞ്ഞത് ശരി തന്നെ. ഉത്തരം ‘ബ്ലെസി തന്നെയെന്ന്’ ബാലചന്ദ്രന്‍ മേനോന്‍ പങ്കുവച്ചു.
തന്റെ കുറിപ്പിനോട് സജീവമായി പ്രതികരിച്ച എല്ലവരോടും ബാലചന്ദ്രമേനോന്‍ നന്ദി അറിയിക്കുകയും
ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്റര്‍ കോളജിയേറ്റ് നാടക മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തപ്പോഴത്തെ
അനുഭവമാണ് അദ്ദേഹം കുറിച്ചിരുന്നത്. വിജയിക്ക് ട്രോഫി സമ്മാനിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു
മേനോന്റെ കുറിപ്പ്. തന്റെ കൈയില്‍ നിന്നും സമ്മാനം വാങ്ങിയ വിദ്യാര്‍ഥി ഇന്ന് അറിയപ്പെടുന്ന
ഒരു കലാകാരനാണെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞിരുന്നു.
  പണ്ട് പണ്ടൊരിക്കല്‍ ബാലചന്ദ്രമേനോന്‍
ആയ ഞാന്‍ ഒരു ഇന്റര്‍ കോളേജിയേറ്റ് നാടക മത്സരത്തില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു പോലും!

തീര്‍ന്നില്ലാ ……

ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും !

അമ്മയാണേ സത്യം , ഈ നിമിഷങ്ങള്‍ ഒന്നും ഞാന്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നില്ല ….

എന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാര്‍ത്ഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ്
പോലും !

അതേ …. സിനിമയില്‍ തന്നെ …

ഒന്നു മാത്രം നിങ്ങള്‍ക്കൊപ്പം പങ്കിടാന്‍ സന്തോഷമുണ്ട് …..

ഇപ്പോള്‍ ‘ഇതിയാന്‍’ സംസാരവിഷയമാണെന്ന് ….

പിടി കിട്ടിയോ ?

ഇല്ലെങ്കില്‍ ഉത്തരം നാളെ ഇവിടെ, ഇതേ നേരം പ്രതീക്ഷിക്കുക .. എന്നായിരുന്നു അദ്ദേഹം
കുറിച്ചത്.
