# ഒത്തൊരുമയുടെ 42 വര്‍ഷങ്ങള്‍!! വിവാഹവാര്‍ഷികം ആഘോഷിച്ച് ബാലചന്ദ്ര മേനോന്‍

- Link: https://ml.b4blaze.com/film-news/balachandra-menon-wedding-anniversary
- Published: 2024-05-12T17:02:50+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ബാലചന്ദ്രമേനോന്‍. നിരവധി നായികമാരെയും നായകന്മാരെയും
മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. സംവിധായകന്‍ മാത്രമല്ല നല്ല നടനുമാണ്
ബാലചന്ദ്ര മേനോന്‍. ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങളും സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ ബാലചന്ദ്രമേനോന്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

42ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ബാലചന്ദ്ര മേനോനും ഭാര്യ വരദയും. ഭാര്യയോടൊപ്പമുള്ള
ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഒത്തൊരുമയുടെ 42 വര്‍ഷങ്ങള്‍ എന്ന കുറിപ്പോടെയാണ്
താരം ചിത്രം പങ്കുവച്ചത്. പഴയ ഒരു ചിത്രവും, അടുത്തിടെ പകര്‍ത്തിയ പുതിയ ഒരു ചിത്രവുമാണ്
താരം പങ്കുവച്ചത്.  1982 മെയ് 12നാണ് ബാലചന്ദ്ര മേനോനും വരദയും വിവാഹിതരായത്. അഖില്‍
വിനായക് മേനോന്‍, ഭാവന മേനോന്‍ എന്നിവരാണ് മക്കള്‍. 2023ല്‍ പുറത്തിറങ്ങിയ ‘എ രഞ്ജിത്ത്
സിനിമ’യിലാണ് ബാലചന്ദ്രമേനോന്‍ അവസാനമായി അഭിനയിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ‘എന്നാലും
ശരത്ത്’ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.
