# ബാലു ചേട്ടനും നീലു ചേച്ചിയും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു !! ചിത്രത്തിന്റെ പേര് പുറത്ത് വിട്ട് താരങ്ങൾ

- Link: https://ml.b4blaze.com/film-news/balu-and-neelu-upcoming-movie-leika
- Published: 2020-03-04T16:23:14+05:30
- Author: Rahul

മലയാളികൾ നെഞ്ചിലേറ്റിയ ഒരു പരമ്പരയാണ് ഉപ്പും മുളകും, ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്ത്
വിട്ട് രണ്ടു പേരും ഇപ്പോൾ  ലൈവിൽ എത്തിയിരിക്കുകയാണ്. ലെയ്ക എന്നാണ് ചിത്രത്തിന്റെ
പേര്, ഇവർക്ക് രണ്ടു പേർക്കും പുറമെ ചിത്തത്തിലെ പ്രധാന കഥപാത്രം ഒരു നായ ആണ്, നായയുടെ
പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിടുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും ഫേസ്ബുക്ക്
വീഡിയോയിലൂടെയാണ് ആരാധകരുമായി ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ചിത്രം കണ്ട്
രണ്ട് പേരെയും അനുഗ്രഹിക്കണമെന്നും ഇരുവരും പറഞ്ഞു.

![neelu-and-balu](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/neelu-
and-balu.jpg?resize=960%2C540&ssl=1)

നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍
തന്നെയാണ്. സുധീഷ്, വിജിലേഷ്, നാസര്‍, ഇന്ദ്രന്‍സ്, പാര്‍വണ, സേതുലക്ഷ്മി, സിബി ജോസ്,
ഡോ.തോമസ് മാത്യു, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിപിഎസ് ആന്റ് സണ്‍സ് മീഡിയായുടെ
ബാനറില്‍ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
