# ശരിക്കും ഞങ്ങളത് ആഗ്രഹിച്ചതാണ്! എന്നാൽ നടക്കുമെന്ന് പ്രതീക്ഷിച്ചില്ല; ബാലു വര്ഗീസ്

- Link: https://ml.b4blaze.com/film-news/balu-varghese-about-kamal-hasan
- Published: 2024-05-02T10:08:17+05:30
- Author: Suji

സംവിധായകൻ ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്,ചിത്രം തീയറ്ററുകളിൽ
മികച്ച പ്രേഷക പ്രതികരണം ആണ് ലഭിച്ചത്, ചിത്രത്തിലെ ഒരു കൂട്ടം യുവാക്കളിൽ അഭിനയിച്ച
നടൻ ആണ് ബാലു വര്ഗീസ്, ഇപ്പോൾ നടൻ ബാലു വര്ഗീസ് ഉലകനായകൻ കമൽ ഹാസനെ നേരിട്ട് കണ്ട അനുഭവം
പങ്കുവെക്കുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. കമൽ ഹാസൻ അഭിനയിച്ച ഗുണ എന്ന
സിനിമയെ കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/balu1.jpg?resize
=786%2C511&ssl=1)

ഗുണയിലെ കണ്മണി എന്ന ഗാനം ഈ ചിത്രത്തിലും പ്രതിപാദിച്ചിരുന്നു, ഇപ്പോൾ തങ്ങൾ കമൽ ഹാസനെ
കണ്ട വിവരം ബാലു പറയുകയാണ്, ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു കമൽ സാർ സിനിമ കാണുമെന്നു
ഞങ്ങൾ വിചാരിച്ചിരുന്നു, ശരിക്കും ഞങ്ങളത് ആഗ്രഹിച്ചിരുന്നു, എന്നാൽ അത് നടക്കുമെന്ന്
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/balu2.jpg?resize
=1068%2C601&ssl=1)

കാരണം കമൽ സാറിന്റെ ചിത്രം ഗുണ മഞ്ഞുമ്മലിൽ അത്രത്തോളം പ്രധാന്യം കൊടുത്തിരുന്നു, അതുകൊണ്ടു
ഈ ചിത്രം അദ്ദേഹം കാണുമെന്ന് ഞാൻ ചിന്തിച്ചു, എന്നാൽ പെട്ടന്നാണ് സാറിന്റെ കാൾ വന്നത്,
അപ്പോളും ഞങ്ങൾക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. സാറിന്റെ അടുത്ത് എത്തിയപ്പോളാണ്
ആ എക്സൈറ്റ് മെന്റ് ശരിക്കും അറിഞ്ഞത്,അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു അത്
നടന്നു എന്നാൽ  ,അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല ബാലു വര്ഗീസ്
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/manj1.jpg?resize
=1087%2C602&ssl=1)

 

 
