# നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു, വധു  എലീന കാതറിൻ

- Link: https://ml.b4blaze.com/film-news/balu-varghese-and-elena-katherine-gets-married
- Published: 2020-01-02T10:25:06+05:30
- Author: Rahul

നടൻ ബാലു വര്ഗീസ് വിവാഹിതൻ ആകുന്നു വധു നടിയും മോഡലുമായ എലീന കാതറിൻ, രണ്ടു പേരുടെയും
വിവാഹ നിശ്ചയം അടുത്ത മാസം ഉണ്ടാകും, പ്രണയ വിവാഹം ആണ് ഇരുവരുടെയും. എലീനയാണ് വിവാഹ
വാർത്ത പുറത്തുവിട്ടത്. ചന്തു പൊട്ട് എന്ന സിനിമയിലൂടെ ആയിരുന്നു ബാലുവിന്റെ മിനിസ്ക്രീനിലേക്കുള്ള
വരവ്, തുടർന്ന് നാൽപ്പതോളം സിനിമകളിൽ ബാലു അഭിനയിച്ചു, പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ്
ലയർ, ഡാർവിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയവയാണ്
ശ്രദ്ധേയമായ ചിത്രങ്ങൾ. വിജയ് സൂപ്പറും പൗർണമിയിലും രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

![balu vargese mariege](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
01/balu-vargese-mariege.jpg?resize=480%2C589&ssl=1)

റിയാലിറ്റി ഷോയിലൂടെ ആയിരുന്നു എലീന തുടക്കം കുറിച്ചത്. സൗന്ദര്യ മത്സര വേദികളിലും 
മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ
ഗ്ലാം വേൾഡ് തുടങ്ങിയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേൾഡിൽ ഇന്ത്യയെ
പ്രതിനിഥീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

![balu vargese with elena catherin](https://i0.wp.com/ml.b4blaze.com/wp-content/
uploads/2020/01/balu-vargese-with-elena-catherin.jpg?resize=936%2C456&ssl=1)

കഴിഞ്ഞ മാസം എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ
ബാലു പ്രപ്പോസ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി എലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ്
ഇരുവരുടേയും പ്രണയം ആരാധകരറിഞ്ഞത്.
