# കണ്ണ് തള്ളി ഷൈന്‍ ടോമും ബാലു വര്‍ഗീസും; വിചിത്രമായി വിചിത്രം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

- Link: https://ml.b4blaze.com/film-news/balu-varghese-shine-tom-chacko-vichithram-poster
- Published: 2022-08-21T17:27:26+05:30
- Author: Gargi

ഷൈന്‍ ടോം ചാക്കോയും ബാലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിചിത്രം’
സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ
ബാനറില്‍ ഡോ: അജിത് ജോയും അച്ചു വിജയനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വിചിത്രത്തിന്റെ
സംവിധാനം അച്ചു വിജയനാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ആകാംക്ഷയും കൗതുകമുണര്‍ത്തുന്നതുമാണ്.
ലാല്‍, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/vichithrammm.jpg?
resize=1024%2C1280&ssl=1)

നിഖില്‍ രവീന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്
അര്‍ജുന്‍ ബാലകൃഷ്ണനാണ്. മിഥുന്‍ മുകുന്ദനും സ്ട്രീറ്റ് അക്കാദമിക്സുമാണ് സംഗീതം ഒരുക്കുന്നത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, എഡിറ്റര്‍ – അച്ചു വിജയന്‍ , കോ-ഡയറക്ടര്‍–
സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടര്‍ – ആര്‍ അരവിന്ദന്‍ , പ്രൊഡക്ഷന്‍ ഡിസൈന്‍ : റെയ്സ്
ഹൈദര്‍ & അനസ് റഷാദ് , കോ-റൈറ്റര്‍ : വിനീത് ജോസ് , ആര്‍ട്ട് – സുഭാഷ് കരുണ്‍, മേക്കപ്പ്–
സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം – ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഉമേഷ്
രാധാകൃഷ്ണന്‍,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/vichithram-poster.
jpg.image_.470.246.jpg?resize=470%2C246&ssl=1)

സൗണ്ട് ഡിസൈന്‍ – വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍, സ്റ്റില്‍ – രോഹിത് കെ സുരേഷ്, വിഎഫ്എക്‌സ്
സൂപ്പര്‍വൈസര്‍ – ബോബി രാജന്‍, വി എഫ് എക്സ് സ്റ്റുഡിയോ: ഐറിസ് പിക്സല്‍, പി ആര്‍ ഒ–
ആതിര ദില്‍ജിത്ത്, ഡിസൈന്‍ – അനസ് റഷാദ് & ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്–
അനൂപ് സുന്ദരന്‍.
