# ദിലീപ് – അരുൺ ഗോപി ചിത്രം ബാന്ദ്രയുടെ പുതിയ അപ്‌ഡേറ്റ് എത്തി!

- Link: https://ml.b4blaze.com/film-news/bandra-film-update
- Published: 2023-06-15T09:42:22+05:30
- Author: Ajay

രാമലീലയുടെ സൂപ്പർഹിറ്റ് വിജയത്തിന് ശേഷം സംവിധായകൻ അരുൺ ഗോപിയുമായി ദിലീപ് വീണ്ടും
ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഗ്യാങ്സ്റ്റർ ചിത്രമായ ബാന്ദ്രയുടെ ചില നിർണായക ഭാഗങ്ങളുടെ
ഷൂട്ടിംഗ് അടുത്തിടെ റഷ്യയിൽ നടന്നിരുന്നു. ഇപ്പോഴിതാ ദിലീപ് അരുൺ ഗോപി കൂട്ടുകെട്ടിലെത്തുന്ന
സിനിമയുടെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/badra1.jpg?resize
=1280%2C720&ssl=1)

സിനിമ സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പുറത്ത് വരുന്ന വാർത്ത. എന്നാൽ
ഈ വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.ആക്ഷൻ പായ്ക്ക്ഡ് മാസ്സ് എന്റർടെയ്നറായി എത്തുന്ന
ബാന്ദ്രയുടെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്. തമന്ന ഭാട്ടിയ മലയാളത്തിൽ അരങ്ങേറ്റം
കുറിക്കുന്ന സിനിമ കൂടിയാണ് ബാന്ദ്ര.ബാന്ദ്ര ടീസർ ഒന്നര മില്യണിലേറെ കാഴ്ചക്കാരുമായി
സോഷ്യൽ മീഡിയ ട്രെഡിംഗ് ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/badra3.jpg?resize
=1280%2C720&ssl=1)

 

ശരത് കുമാർ, ഡിനോ മോറിയ, രാജ്വീർ അങ്കുർ സിംഗ്, അമിത് തിവാരി, ഈശ്വരി റാവു, വിടിവി 
ഗണേഷ് എന്നി അന്യ ഭാഷതാരങ്ങളും സിനിമയുടെ ഭാഗമാവുന്നുണ്ട്. സിനിമയുടെ ഛായാഗ്രാഹകൻ ഷാജികുമാർ,
എഡിറ്റർ വിവേക് ഹർഷൻ, സംഗീത സംവിധായകൻ സാം സിഎസ് എന്നിവരാണ് പ്രധാന സാങ്കേതിക ടീം. 
അജിത് വിനായക ഫിലിംസാണ് ബാന്ദ്ര നിർമ്മിക്കുന്നത്.അതേസമയം, ദിലീപ് റാഫി ചിത്രം വോയ്സ്
ഓഫ് സത്യനാഥൻ മേയിൽ റിലീസിന് തയ്യാറെടുക്കുകയാണ്.

 
