# ദിലീപ്- അരുണ്‍ ഗോപി കൂട്ടുകെട്ടിലെത്തുന്ന ബാന്ദ്ര തിയേറ്ററുകളിലെത്തുന്നു

- Link: https://ml.b4blaze.com/film-news/bandra-movie-release-date-announced
- Published: 2023-02-26T19:39:50+05:30
- Author: Gargi

ദിലീപ്- അരുണ്‍ ഗോപി കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ബാന്ദ്ര ഉടന്‍ തീയേറ്ററുകളില്‍
എത്തുമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം
2023 മെയ് 5 ന് തീയേറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന
ചിത്രങ്ങളില്‍ ഒന്നാണ് ബാന്ദ്ര. മുംബെയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്
ചിത്രത്തിന്റെ അവതരണം. ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ്
എടുക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/trends/wp-content/uploads/2022/10/bandra.jpg?
resize=1200%2C900&ssl=1)

ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം വിനായക അജിത്താണ്. തെന്നിന്ത്യന്‍
നടി തമന്നയാണ് ചിത്രത്തിലെ നായിക. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും
ബാന്ദ്രയിലുണ്ട്. ദിലീപിന്റെ 147-ാം ചിത്രമാണിത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം
സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം
സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. പി.ആര്‍.
ഒ-വാഴൂര്‍ ജോസ്.

അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ
ഇടങ്ങളിലായി ചിത്രീകരിക്കുന്ന ബാന്ദ്രയുടെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയാകാറായി. രാമലീല
എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്ന
ചിത്രം കൂടിയാണ് ഇത്.
