# ‘എനിക്ക് ധൈര്യം തന്നതിന് ഞാന്‍ നിങ്ങളോടാണ് നന്ദി പറയേണ്ട’ ബര്‍ഖ ദത്തിന് മറുപടിയുമായി ഭാവന

- Link: https://ml.b4blaze.com/film-news/barkha-dutt-and-bhavana-talks
- Published: 2022-03-12T18:23:20+05:30
- Author: Gargi

വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിനോട് താന്‍
നേരിട്ട അതിക്രമത്തെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ഭാവന തുറന്നു പ്രതികരിച്ചിരുന്നു.
താന്‍ ഇരയല്ല, അതിജീവിതയാണെന്നും നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമല്ലെങ്കിലും
അത് അവസാനം വരെ തുടരുമെന്നും ഭാവന വ്യക്തമാക്കി. മനസിനേറ്റ ആ മുറിവുകളെ പറ്റിയാണ് അതിജീവിത
സംസാരിച്ചത്. നടിയുടെ ഈ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/bhavana-new.jpg?
resize=960%2C540&ssl=1)

ഇപ്പോഴിതാ ഭാവന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് കമന്റ് ചെയ്തിരിക്കുകയാണ്
ബര്‍ഖ ദത്ത്. ഇതിന് ഭാവന മറുപടിയും നല്‍കിയിട്ടുണ്ട്. ‘ആ അഭിമുഖത്തിന് നന്ദി. എനിക്കറിയാം
നിനക്കത് എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്ന്. അതില്‍ എന്നെ വിശ്വസിച്ചതിന് നന്ദി…’
ബര്‍ഖ ദത്ത് കുറിച്ചു. എനിക്ക് ധൈര്യം തന്നതിന് ഞാന്‍ നിങ്ങളോടാണ് നന്ദി പറയേണ്ടതെന്നായിരുന്നു
ഭാവനയുടെ മറുപടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/139633-barkhadutt.
jpeg?resize=970%2C545&ssl=1)

മാര്‍ച്ച് 6ന് വി ദ വിമന്‍ ഓഫ് ഏഷ്യ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തിയ ഗ്ലോബല്‍ 
ടൗണ്‍ ഹാള്‍ എന്ന പരിപാടിയിലാണ് നടി തന്റെ നിശബ്ദത ഭേദിച്ചത്. സംഭവത്തിന് ശേഷം സമൂഹ
മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്നിരുന്നുവെന്നും 2019ലാണ് ഇന്‍സ്റ്റാഗ്രാം തുടങ്ങിയതെന്നും
നടി അഭിമുഖത്തില്‍ വ്യക്തമാക്കി.
