# മോഹൻലാൽ ചിത്രം ബറോസിന്റെ സംഘട്ടന രംഗങ്ങൾ പുറത്ത് ; അമ്പരന്ന് പ്രേക്ഷകർ

- Link: https://ml.b4blaze.com/film-news/barroz-movie-latest-update
- Published: 2023-07-08T17:13:23+05:30
- Author: Shilpa

സൂപ്പർസ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധായകനായി എത്തുന്ന ബറോസിലെ സംഘട്ടന രംഗങ്ങൾ പുറത്ത്.
ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്യുന്ന ആക്‌ഷൻ ഡയറക്ടറായ ജെയ് ജെ. ജക്രിത്
ആണ് ആക്ഷൻ രംഗങ്ങൾ പുറത്ത് വിട്ടത്. സിനിമയുടെ ഫൈനൽ എഡിറ്റിൽ ഈ രംഗങ്ങൾ നീക്കം ചെയ്തിരുന്നു.
ഇതോടെയാണ് ജെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഈ ആക്ഷൻ രംഗങ്ങൾ പുറത്ത് വിട്ടതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-08-171124-300x200.png?resize=696%2C464&ssl=1)

പോസ്റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുന്ന സിനിമ അടുത്ത വർഷം തിയറ്ററുകളിലെത്തും. ചിത്രത്തിൽ
മോഹൻലാൽ തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2019 ലാണ് ചിത്രം പ്രഖ്യാപിച്ചത്.
തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. ത്രീഡി സാങ്കേതിക വിദ്യയിൽ
അതിനൂതനമായ ടെക്‌നോളജി ഉപയോഗിച്ചുകൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-08-170051-300x182.png?resize=696%2C422&ssl=1)

ചിത്രത്തിൽ അദ്ദേഹത്തിന് രണ്ടു ഗെറ്റപ്പുകളുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ്
സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു 
വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർഥ അവകാശിയെയാണ് കാത്തിരിക്കുന്നത്.
നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിനായി
വളരെ ആകാംക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-08-170113-300x199.png?resize=696%2C461&ssl=1)
