# ‘ബറോസ്’  തീയറ്ററുകളിലേക്ക്,  റിലീസ് സൂചനയുമായി സംവിധായകൻ 

- Link: https://ml.b4blaze.com/film-news/barroz-movie-relese-in-theater-said-dairector
- Published: 2023-03-04T12:32:23+05:30
- Author: Suji

മോഹൻ ലാൽ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ ഒരുപാട് ചർച്ച ചെയ്യുന്ന വേളയിൽ ഇപ്പോൾ ബറോസ്
എന്ന ചിത്രത്തെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല, ഈ ചിത്രത്തിന്റെ റിലീസിനുള്ള
കാത്തിരിപ്പിലാണ് പ്രേക്ഷകർ, അതും മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും കൂടി,
എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് എന്ന് എന്നുള്ള സൂചന നല്കിയിരിക്കുകയാണ് ചിത്രത്തിന്റെ
കലാസംവിധായകൻ ആയ സന്തോഷ് രാമൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/barroz1.jpg?resize
=1200%2C1000&ssl=1)

ഈ ഓണത്തിന് ചിത്രം തീയിട്ടറുകളിൽ എത്തുമെന്നാണ് സന്തോഷ് രാമൻ പറയുന്നത്, ഒരു അഭിമുഖ്ത്തിൽ
ആണ് സന്തോഷ് ഈ കാര്യം വ്യക്തമാക്കിയത്. ഈ ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീഷ,
ഇതൊരു  ത്രീ ഡി ഫാന്റസി ചിത്രം ആയതുകൊണ്ട് ഗ്രാഫിക്സിനെ വളരെ പ്രധാന്യം ഉണ്ടെന്നാണ്
പറയുന്നത്. ഇപ്പോൾ ചിത്രം ഓണത്തിന് റിലീസ് ചെയ്യണമെന്ന് സംസാരിച്ചുകൊണ്ടിരിക്കുകയാണ്
എന്നും സന്തോഷ് രാമൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/santhosh-raman2.
jpeg?resize=1200%2C800&ssl=1)

മലയാള സിനിമയിലെ ആദ്യ ത്രീഡി  ചിത്രമായ  ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രം ചെയ്യ്ത
ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രവും ചെയ്യ്തിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കൾ
തന്നെ വിദേശ്യർ ആണ് കൂടുതലും, ചിത്രത്തിന്റെ ലൊക്കേഷൻ തന്നെ പല വിദേശ ഭാഗത്തും ആണെന്നും
മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു, നിധി കാത്തുസൂക്ഷിച്ചു വെക്കുന്ന ഒരു ഭൂതത്തിന്റെ കഥയാണ്
ബറോസ്  പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/barroz2.jpg?resize
=750%2C500&ssl=1)
