# ഇതാണ് കുഞ്ഞതിഥി, മുഹമ്മദ് എബ്രാന്‍ ബഷീര്‍!! പേരും ചിത്രവും പങ്കുവച്ച് ബഷീര്‍ ബഷി

- Link: https://ml.b4blaze.com/film-news/basheer-bashi-new-born-baby-name
- Published: 2023-02-24T20:48:28+05:30
- Author: Anu

ബഷീര്‍ ബഷി കുടുംബത്തിലേക്ക് കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. 
ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്ക് ആണ്‍ കുഞ്ഞ് പിറന്നിരിക്കുകയാണ്. മണിക്കൂറുകള്‍ക്ക്
മുമ്പാണ് സുഹാന സന്തോഷ വാര്‍ത്ത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ദൈവം ഒരു ആണ്‍കുഞ്ഞിനെ
ഞങ്ങള്‍ക്ക് നല്‍കി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നാിരുന്നു
കുറിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ ചിത്രവും പേരും പങ്കുവച്ചിരിക്കുകയാണ് ബഷീര്‍ ബഷി.
മുഹമ്മദ് എബ്രാന്‍ ബഷീര്‍ എന്നാണ് കുഞ്ഞുവാവയുടെ പേര്.
  മാത്രമല്ല കുഞ്ഞെത്തിയപ്പോഴേക്കും
കുഞ്ഞ് സോഷ്യല്‍ ലോകത്ത് താരമായി കഴിഞ്ഞു. കുഞ്ഞിന്റെ പേരില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും
യൂട്യൂബ് ചാനലും താരം തുടങ്ങിയിട്ടുണ്ട്. മഷൂറയ്ക്ക് സിസേറിയന്‍ ആയിരുന്നു.പ്രശ്‌നങ്ങളൊന്നുമില്ലെന്നും
സുഹാന പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളായി ആശുപത്രിയിലെ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി ആയി ബഷീര്‍ ബഷി എത്തിയിരുന്നു. മോഡലിംഗ്
രംഗത്ത് നിന്നാണ് ബിഗ് ബോസ് വീട്ടിലേക്ക് ബഷീര്‍ എത്തിയത്. ഷോയിലൂടെ താരം കൂടുതല്‍ 
പ്രശസ്തിയും നേടിയിരുന്നു. അതിന് ശേഷമാണ് രണ്ട് ഭാര്യമാരുടെയും വിശേഷങ്ങളും സോഷ്യലിടത്ത്
വൈറലായത്.

ബഷീര്‍ കുടുംബം സോഷ്യലിടത്ത് സജീവമായി. എല്ലാവരും യൂടുബില്‍ സജീവമാണ്.
 കല്ലുമ്മക്കായ
എന്ന വെബ് സീരീസുമായി താരവും കുടുംബവും ആരാധകരെ സ്വന്തമാക്കിയിരുന്നു.
