# ആദ്യ ഭാര്യയുടെ പിറന്നാൾ ആഘോഷമാക്കി ബഷീര്‍ ബഷി! ആഘോഷത്തിന് നേതൃത്വം നല്‍കിയത് രണ്ടാംഭാര്യ!

- Link: https://ml.b4blaze.com/film-news/bashir-bashi-wife-birthday-celebraton
- Published: 2020-03-20T15:08:37+05:30
- Author: Rahul

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി
രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി
അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ്
തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മതപരമായ 
കാര്യങ്ങളും ആചാരങ്ങളേയുമെല്ലാം ബഹുമാനിക്കുന്നവരാണ് എല്ലാവരും. രണ്ട് വീട്ടിലായാണ്
ഭാര്യമാരുടെ താമസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം
ഇവര്‍ ഒരുമിച്ചാണ് എത്താറുള്ളത്.

![basheer bashi wife](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
basheer-bashi-wife-1.jpg?resize=1280%2C720&ssl=1)

അടുത്തിടെയായിരുന്നു മഷൂറ പിറന്നാളാഘോഷിച്ചത്. കേക്കും പായസവുമൊക്കെ ഒരുക്കി ആഘോഷം 
ഗംഭീരമാക്കിയത് സുഹാനയായിരുന്നു.മഷൂറയ്ക്ക് പിന്നാലെയായി സുഹാനയുടെ പിറന്നാള്‍ എത്തിയിരിക്കുകയാണ്
ഇപ്പോള്‍. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ബഷീര്‍ എത്തിയിട്ടുള്ളത്. ഇതിനകം
തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നീ നല്ലൊരു അമ്മയാണ്.
സ്‌നേഹനിധിയായ ഭാര്യയും അതശയിപ്പിക്കുന്ന മനുഷ്യനുമാണ്. ജന്മദിനാശംസകള്‍ സോനു, ഇതായിരുന്നു
ബഷീറിന്റെ കുറിപ്പ്. സോനുവിന് കേക്ക് നല്‍കുന്ന ചിത്രവും ബഷീര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രിയതമന്‍രെ പോസ്റ്റിന് മറുപടിയുമായി സുഹാനയും എത്തിയിട്ടുണ്ട്.

![basheer-bashi-suhana-mashura](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/basheer-bashi-suhana-mashura.jpg?resize=750%2C453&ssl=1)

താങ്ക് യൂ മൈ ലവ് എന്നായിരുന്നു സുഹാനയുടെ മറുപടി. കഴിഞ്ഞ തവണ ആഘോഷത്തിന് മുന്‍കൈ എടുത്തത്
സോനുവായിരുന്നുവെങ്കില്‍ ഇത്തവണ അത് മഷൂറയാണ്. രണ്ട് ഭാര്യമാരും യോജിപ്പോടെയാണ് കഴിയുന്നതെന്നും
കുടുംബ ജീവിതം സമാധാനമായി മുന്നോട്ട് പോവുന്നുണ്ടെന്നും വ്യക്തമാക്കി ബഷീര്‍ എത്തിയിരുന്നു.
