# സിനിമയിലേക്ക് എത്തപ്പെട്ട കഥ വെളിപ്പെടുത്തി ബേസിൽ !!

- Link: https://ml.b4blaze.com/film-news/basil-about-vineeth-sreenivasan
- Published: 2022-09-21T17:31:22+05:30
- Author: Rahul

മലയാള സിനിമയിലെ പുതുമുഖ സംവിധായകനാണ് ബേസിൽ ജോസഫ്, ഇപ്പോൾ താരം സിനിമയിലേക്ക് എത്തിപ്പെട്ടത്
എങ്ങനെ എന്ന് പറയുകയാണ് ബേസിൽ, ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
എനിക്ക് സിനിമയിലേക്ക് ഒരു തുടക്കം തന്നത് വിനീത് ശ്രീനിവാസനാണ്, ഞാൻ ചെയ്ത ഷോർട് ഫിലിമുകളും
മറ്റും സോഷ്യൽ മീഡിയ വഴി പലർക്കും അയക്കുക ഉണ്ടായി, അത് കണ്ട് പ്രതികരിച്ചത് വിനീത്
ശ്രീനിവാസൻ മാത്രമാണ്, വിനീത് തന്നയാണ് തിര എന്ന സിനിമയിലേക്ക് അസിസ്റ്റന്റ് ഡയറക്ടർ
ആയിട്ട് വിളിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Screenshot_40.jpg?
resize=445%2C407&ssl=1)

എന്റെ മെസ്സേജിന് മറുപടി തന്നപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് സാധ്യത ഉണ്ടോ എന്ന്
ഞാൻ ചോദിച്ചു. ഞാൻ എപ്പോഴും സിനിമ ചെയ്യുന്ന വ്യക്തിയല്ല, ഞാൻ നോക്കട്ടെ എന്ന് അദ്ദേഹം
പറഞ്ഞു. ഒരു എട്ട് മാസത്തിന് ശേഷം ഇങ്ങോട്ട് മെസ്സേജ് അയച്ചു ഇപ്പോഴും അസിസ്റ്റന്റ്
ഡയറക്ടർ ആയിട്ട് തുടരാൻ ഇഷ്ടമാണോ എന്ന് ചോദിച്ചു. ഞാൻ അപ്പോൾ വിചാരിച്ചു ഇയാൾ ഇപ്പോഴും
എന്നെ മറന്നില്ലേ എന്ന്. അങ്ങനെ ചെന്നൈയിൽ പോയി അദ്ദേഹത്തെ കണ്ടു സംസാരിച്ചു. പിന്നീട്
തിര എന്ന സിനിമയുടെ ഭാഗം ആകുക ആയിരുന്നു. എന്റെ ഒരു ഗുരു തുല്യനായ വെക്തി കൂടിയാണ് 
വിനീത് എന്നും ബേസിൽ പറയുന്നു.
