# മമ്മൂട്ടി ചിത്രം ആലോചനയിലാണ്!! വെളിപ്പെടുത്തി ബേസില്‍ ജോസഫ്

- Link: https://ml.b4blaze.com/film-news/basil-joseph-about-mammootty-dream-movie
- Published: 2022-10-23T19:35:47+05:30
- Author: Anu

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ സംവിധായകനാണ് ബേസില്‍ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ
വളരെ പെട്ടെന്നാണ് ജനപ്രിയ സംവിധായകനായി ബേസില്‍ മാറിയത്. നടനായും സംവിധായകനായും തിളങ്ങുകയാണ്
ബേസില്‍. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ സംവിധാനം ചെയ്ത് 
ബേസില്‍ രാജ്യത്തിന്റെ ശ്രദ്ധ ഒന്നാകെയും നേടിയിരുന്നു.

പാല്‍തു ജാന്‍വര്‍ എന്ന ചിത്രമായിരുന്നു ബേസിലിന്റെ അവസാനം തീയറ്ററില്‍ എത്തിയ ചിത്രം.
ബേസിലിന്റെ ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം റിലീസിനൊരുങ്ങിയിരിക്കുകയാണ്. ദര്‍ശന രാജേന്ദ്രനാണ്
നായികയായി എത്തുന്നത്. ഒക്ടോബര്‍ 28ന് ചിത്രം തീയറ്ററില്‍ എത്തും.
  ചിത്രത്തിന്റെ 
പ്രമോഷനിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ഒരു ചിത്രം ഉടന്‍ പ്രതീക്ഷിക്കാമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്
ബേസില്‍. മമ്മൂട്ടിക്ക് ഒപ്പം സിനിമ ഉണ്ടാകുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിന് 
ബേസില്‍ നല്‍കിയ മറുപടിയാണ് മലയാള സിനിമ പ്രേമികളെ ആവേശം പകരുന്നത്.

മമ്മൂട്ടിയെ നായകനാക്കി സിനിമയുടെ ആലോചനയിലാണ് എന്നാണ് ബേസില്‍ മറുപടി പറഞ്ഞത്. അങ്ങനെയൊന്നും
ഉറപ്പിച്ചിട്ടില്ല, ആലോചനയിലാണ്, പ്രതീക്ഷിക്കാം എന്നായിരുന്നു ബേസില്‍ മറുപടി നല്‍കിയത്.

സിനിമാ പ്രേമികള്‍ക്ക് ഇടയില്‍ ബേസിലിന്റെ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. ബേസിലിന്
ഒപ്പം കൂടി സിനിമ ചെയ്താല്‍ പിന്നെ മമ്മൂക്കയെ പിടിച്ചാല്‍ കിട്ടില്ല എന്നാണ് ആരാധകര്‍
പറയുന്നത്. ബേസില്‍ ജോസഫ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു മാസ് ചിത്രം വരുമെന്ന പ്രതീക്ഷയിലാണ്
ആരാധകര്‍ കാത്തിരിക്കുന്നത്.
