# സച്ചിന്‍ പത്താം ക്ലാസ് തോറ്റതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പണ്ടേ ഞാന്‍ ആ സീന്‍ പിടിച്ചേനെയെന്ന് ബേസില്‍

- Link: https://ml.b4blaze.com/film-news/basil-joseph-about-sachin-tendulkar
- Published: 2022-01-25T17:44:55+05:30
- Author: Gargi

ചെറുപ്പ കാലത്തെ തന്റെ ക്രിക്കറ്റ് മോഹങ്ങളെ കുറിച്ച് സംവിധായകന്‍ ബേസില്‍ ക്രിക്കറ്റ്
താരം സഞ്ജു സാംസണോട് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ക്രിക്കറ്റ്
പ്ലെയര്‍ ആവാനുള്ള മോഹത്തെ കുറിച്ചാണ് ബേസില്‍ പറയുന്നത്.”ഭയങ്കര പ്ലെയര്‍ ആവണമെന്നായിരുന്നു
ആഗ്രഹം. ക്രിക്കറ്റ് പ്ലെയറാവണം എന്നുള്ള ആഗ്രഹമൊക്കെയായിരുന്നു. അപ്പൊ വീട്ടുകാര്‍
എന്റെയടുത്ത് പറഞ്ഞു അനില്‍ കുംബ്ലെയെ കണ്ട് പഠിക്ക് എന്ന്. അനില്‍ കുംബ്ലെ കംപ്യൂട്ടര്‍
എഞ്ചിനീയര്‍ ആണല്ലോ. കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആയിട്ട് ക്രിക്കറ്റ് കളിക്കാരന്‍ ആയതാണ്.’

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Basil12-300x167.
jpg?resize=586%2C326&ssl=1)

”നീ ആദ്യം കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആവ്, എന്നിട്ട് ക്രിക്കറ്റ് കളിക്കാം എന്ന് വീട്ടുകാര്
പറഞ്ഞു. സ്മാര്‍ട്ട് മൂവ് ആയിരുന്നു. എന്നാ പിന്നെ ശരി, കംപ്യൂട്ടര്‍ എന്‍ജിനീയര്‍ 
ആവാം എന്ന് വിചാരിച്ചാണ് എന്‍ജിനീയറിംഗിന് പോയത്. പക്ഷെ സച്ചിന്‍ പത്താം ക്ലാസ് തോറ്റതാണ്
എന്ന കാര്യം പില്‍ക്കാലത്താണ് ഞാന്‍ മനസിലാക്കിയത്.’ അത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍
പണ്ടേ ഞാന്‍ ആ സീന്‍ പിടിച്ചേനെ” എന്നും ബേസില്‍ പങ്കുവെക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/photo-2022-01-24-
08-58-30-1642995017-300x169.jpg?resize=596%2C336&ssl=1)

വണ്ടര്‍വാള്‍ മീഡിയ യൂട്യൂബ് ചാനലിന് വേണ്ടിയായിരുന്നു ബേസിലും സഞ്ജുവും തമ്മിലുള്ള
അഭിമുഖം. ‘ഫണ്‍ ടൈംസ് വിത്ത് മിന്നല്‍ കോച്ച് ബേസില്‍ ജോസഫ്, സ്റ്റേ ട്യൂണ്‍ഡ് ഫോര്‍
സം ആക്ഷന്‍’ ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു സോഷ്യല്‍ മീഡയയില്‍ കുറിച്ചതിങ്ങനെയായിരുന്നു.
