# കുഞ്ഞ് ഹോപിന് സര്‍പ്രൈസുമായി സഞ്ജു മാമനും ചാരു ആന്റിയും!!!

- Link: https://ml.b4blaze.com/film-news/basil-joseph-shares-sanju-and-wife-visited-baby-hope
- Published: 2023-02-26T08:40:55+05:30
- Author: Anu

കഴിഞ്ഞയാഴ്ചയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ് അച്ഛനായ സന്തോഷം പങ്കുവച്ചത്. ബേസിലിനും
എലിസബത്തിനും ആദ്യത്തെ കണ്‍മണിയായി പെണ്‍കുഞ്ഞാണ് പിറന്നത്. കുഞ്ഞിന്റെ പേരും പങ്കിട്ടാണ്
ബേസില്‍ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ഹോപ് എലിസബത്ത് ബേസില്‍ എന്നായിരുന്നു കുഞ്ഞിന്
പേരിട്ടത്.

ഇപ്പോഴിതാ കുഞ്ഞ്് ഹോപിന് സമ്മാനങ്ങളുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജു
സാംസണും ഭാര്യ ചാരുലതയും. ബേസില്‍ തന്നെയാണ് ഹോപിന് കിട്ടിയ സര്‍പ്രൈസ് സമ്മാനങ്ങളും
പങ്കുവച്ചത്.
  ഹോപിന് ലോഡ് കണക്കിന് സമ്മാനങ്ങളുമായി സഞ്ജു മാമനും ചാരു ആന്റിയും എത്തിയിരിക്കുകയാണ്
എന്നാണ് ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

2017ലായിരുന്നു ബേസില്‍ ജോസഫും എലിസബത്തും വിവാഹിതരായത്. സംവിധായകനായി മലയാള സിനിമയിലേക്കെത്തി
ഇപ്പോള്‍ നായകനായും തിളങ്ങുകയാണ് ബേസില്‍.
  2015ല്‍ പുറത്തിറങ്ങിയ കുഞ്ഞിരാമായണത്തിന്റെ
സംവിധായകനായാണ് ബേസിലിന്റെ അരങ്ങേറ്റ ചിത്രം. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറോ ചിത്രം
മിന്നല്‍ മുരളി ഒരുക്കി ലോകത്തിന്റെ ഒന്നടങ്കം അഭിനന്ദവും ബേസില്‍ നേടിയിരുന്നു. മാത്രമല്ല
ജയജയജയ ഹേ, പാല്‍തൂ ജാന്‍വര്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയ കഴിവും ബേസില്‍ തെളിയിച്ചു
കഴിഞ്ഞു.
