# ‘പുതിയമുഖോ…’ പാടി ബേസില്‍!! പൊട്ടിച്ചിരിച്ച് പൃഥ്വിയും താരങ്ങളും

- Link: https://ml.b4blaze.com/film-news/basil-joseph-singing-video-viral
- Published: 2024-05-11T17:06:15+05:30
- Author: Anu

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഗുരുവായൂരമ്പല
നടയില്‍’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരുന്നു.
ദുബായില്‍ വെച്ചായിരുന്നു ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ ട്രെയിലര്‍ ലോഞ്ചിനിടയിലെ
രസകരമായ സംഭവമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ട്രെയിലര്‍ ലോഞ്ചില്‍ പൃഥ്വി, നിഖില വിമല്‍ തുടങ്ങിവരെല്ലാം പങ്കെടുത്തിരുന്നു. പരിപാടിയില്‍
അവതാരകനായ മിഥുന്‍ രമേശ് ബേസിലിനോട് ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് 
ബേസില്‍ ‘പുതിയമുഖോ…’ എന്ന് പാടുകയും പൃഥ്വിയടക്കം എല്ലാവരും പൊട്ടിച്ചിരിക്കുന്നതാണ്
വീഡിയോയിലുള്ളത്.
  മെയ് 16 നാണ് ഗുരുവായൂരമ്പല നടയില്‍ തിയ്യേറ്ററിലെത്തുന്നത്. ജയ
ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനശ്വര രാജന്‍,
നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി പി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരാണ്
ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ
ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തമിഴ് താരം യോഗി ബാബുവും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

> പുതിയ മുഖോ????[#BasilJoseph](https://twitter.com/hashtag/BasilJoseph?src=hash&ref_src=twsrc%5Etfw)
> [#PrithvirajSukumaran](https://twitter.com/hashtag/PrithvirajSukumaran?src=hash&ref_src=twsrc%5Etfw)
> [#GuruvayoorAmbalanadayil](https://twitter.com/hashtag/GuruvayoorAmbalanadayil?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/qFjy8WyYVW](https://t.co/qFjy8WyYVW)
> — Joseph Alex (@josephalex_yt) [May 10, 2024](https://twitter.com/josephalex_yt/status/1789007576014672042?ref_src=twsrc%5Etfw)
