# വലുതെന്തോ വരുന്നുണ്ട്; ബേസിൽ ജോസഫ് പങ്കുവച്ച ചിത്രം വൈറലാവുന്നു!!

- Link: https://ml.b4blaze.com/film-news/basil-share-pic-viral
- Published: 2023-04-20T20:02:44+05:30
- Author: Ajay

നടനും സംവിധായകനുമായ ബേസിൽ ജോസഫ് പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ബേസിൽ ജോസഫിനൊപ്പം നടി മഞ്ജു വാര്യർ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായകൻ
വിപിൻ ദാസ് എന്നിവരുള്ള ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ബേസിൽ ജോസഫ് തന്റെ എഫ്
ബി പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/BS1.jpg?resize=1280%
2C720&ssl=1)

വലുതെന്തോ വരാനിരിക്കുന്നു എന്നാണ് ചിത്രത്തിന് താഴെ ആരാധകർ പങ്കുവെയ്ക്കുന്ന കമന്റ്.
അതേ സമയം ഇവരെല്ലാം ഒന്നിച്ചുള്ള ചിത്രം ഒരുങ്ങുന്നുവോ എന്ന സംശയത്തിലാണ് സിനിമ പ്രേമികൾ.
കുറച്ചു നാളുകൾക്ക് മുൻപ് മഞ്ജു വാര്യർ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നു എന്ന വാർത്ത
എത്തുന്നു എന്ന വാർത്ത വന്നത്. ആർ മാധവനൊപ്പം ‘അമേരിക്കി പണ്ഡിത്’ എന്ന ചിത്രത്തിലാകും
മഞ്ജു അഭിനയിക്കുക എന്നായിരുന്നു ആ റിപ്പോർട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/BS2.jpg?resize=1280%
2C720&ssl=1)

അത് സമയം ചെന്നൈയിൽ നടക്കുന്ന മീഡിയ ആൻഡ് എന്റർടെയിന്റ്‌മെന്റ് സമ്മിറ്റിൽ പങ്കെടുക്കാനെത്തിയതാണ്
താരങ്ങൾ. മലയാളി താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ്, അഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി
എന്നിവരാണ് മീഡിയ ആൻഡ് എന്റർടെയിന്റ്‌മെന്റ് സമ്മിറ്റിൽ സമ്മിറ്റിൽ പങ്കെടുത്തത്. ബേസിൽ
ജോസഫ് നായകനാവുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാൾ റിലീസായി നാളെ തിയേറ്ററുകളിലെത്തുകയാണ്.
