# ബേസിലിന്റെ ‘കഠിന കഠോരമീ അണ്ഡകടാഹം’ ജനുവരിയിൽ തിയേറ്ററിലേക്ക്!

- Link: https://ml.b4blaze.com/film-news/basils-kathina-kathorami-andakataham-to-theaters-in-january
- Published: 2022-12-25T12:57:05+05:30
- Author: Ajay

നടനും സംവിധായകനുമായ ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘കഠിന കഠോരമീ
അണ്ഡകടാഹം”. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പ്രേക്ഷകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്ററിൽ ബേസിലും പാർവതി കൃഷ്ണയും ഒരു കുട്ടിയുമാണ് ഉള്ളത്. നവാഗതനായ മുഹസിൻ സംവിധാനം
ചെയ്യുന്ന ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/basil-1.jpg?resize
=1280%2C720&ssl=1)

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർവഹിക്കുന്നത്.2023 ജനുവരിയിൽ
ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതക്കൾ അറിയിച്ചു. എന്നാൽ കഠിന കഠോരമീ അണ്ഡകടാഹത്തിന്റെ
റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്റണി, ബിനു പപ്പു,
സുധീഷ്, ജാഫർ ഇടുക്കി,നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ശ്രീജ
രവി , ഫറ ഷിബ്ല എന്നീ താരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു ചിത്രത്തിന്റെ
തിരക്കഥ തയ്യാറാക്കിയത് ഹർഷദ് ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/basila.jpg?resize
=1280%2C720&ssl=1)

കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. എസ്.മുണ്ടോൾ
ആണ് സിനിമയുടെ ഛായാഗ്രാഹകൻ. മുഹ്‌സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ദയാണ്
സംഗീതം പകരുന്നത്
