# ചാക്കോച്ചന്റെ അപരനെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ; വീഡിയോ പങ്കുവെച്ച് നടന്‍

- Link: https://ml.b4blaze.com/film-news/baskar-aravind-devadoodar-paadi-dance-viral
- Published: 2022-07-27T19:01:31+05:30
- Author: Gargi

സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി ഏറ്റവും കൂടുതല്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത്
കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ”ദേവദൂതര്‍ പാടി..”
എന്ന ഗാനമാണ്. ഇപ്പോഴിതാ താരത്തെ അനുകരിച്ച് ഭാസ്‌കര്‍ അരവിന്ദ് എന്ന കലാകാരന്‍ ഈ പാട്ടിന്
ചുവടുവെച്ചിരിക്കുകയാണ്.

ചാക്കാച്ചോന്റെ മേക്കോവറിലാണ് ഭാസ്‌കറുമെത്തിയിരിക്കുന്നത്. നടന്‍ കുഞ്ചാക്കോ ബോബനും
ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളുമടക്കമുള്ളവര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍
പങ്കുവെച്ചിട്ടുണ്ട്. ഇതോടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് വലിയ പ്രശംസ നേടുകയാണ് ഈ കലാകാരന്‍.
സിനിമ രംഗത്ത് നിന്നുള്ള നിരവധി പേരാണ് ഭാസ്‌ക്കറിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

കാഴ്ച്ചയിലും സംസാരത്തിലുമെല്ലാം ഇതുവരെ ചെയ്തതില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തതയുള്ള
കഥാപാത്രമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.
രാജീവന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.
