# നീലാംബരിയായി  അഭിനയിക്കാൻ മീനയ്ക്ക് ആഗ്രഹം!  എന്നാൽ രജനീകാന്തിന്  ഇഷ്ടം രമ്യയെ, ഈ കാര്യത്തിന് മീന രജിനിയോട് പിണങ്ങി; ബയിൽവാൻ രംഗനാഥൻ  

- Link: https://ml.b4blaze.com/film-news/bayilvan-ranganathan-about-padayappa-movie
- Published: 2024-04-18T14:01:49+05:30
- Author: Suji

സൂപ്പർസ്റ്റാർ രജിനികാന്ത് നായകൻ ആയ ചിത്രമായിരുന്നു ‘പടയപ്പ’, ഇപ്പോൾ ചിത്രത്തിലെ 
നടൻ രജിനികാന്തും നടി മീനയും തമ്മില്‍ വലിയ അടി നടന്നിരുന്നെന്ന് പറയുകയാണ് തമിഴ് സിനിമാ
നിരൂപകനായ  ബയില്‍വന്‍ രംഗനാഥന്‍.കെ എസ് രവികുമാറാണ് പടയപ്പ സംവിധാനം ചെയ്‌തത്‌, ഈ 
ചിത്രത്തിൽ രജനിക്കൊപ്പം കട്ട വില്ലത്തിആയ നീലാംബരിയുടെ വേഷം അഭിനയിച്ചത് രമ്യ കൃഷ്ണനാണ്.
എന്നാൽ പടയപ്പയിലെ വില്ലത്തി വേഷം തനിക്ക് ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്ന് ഒരു ആഗ്രഹം
നടി മീന സംവിധായകനോട് പറഞ്ഞു

 എന്നാല്‍ രജിനികാന്ത് ഇത് സമ്മതിച്ചില്ല. രമ്യ കൃഷ്ണന്‍ തന്നെയാണ് ഈ കഥാപാത്രം ചെയ്യാന്‍
ഉചിതമെന്ന് രജനി പറഞ്ഞു, തനിക്ക് മീന ആ കഥാപാത്രം ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്നും
എന്നാല്‍ പക്ഷെ വില്ലത്തി  വേഷം രമ്യ കൃഷ്ണന്‍ തന്നെ ചെയ്യാന്‍ രജിനികാന്ത് നിര്‍ബന്ധം
പിടിച്ചുവെന്ന്   രവികുമാര്‍ മീനയോട് പറഞ്ഞു. എന്നാൽ ഈ കാര്യത്തിൽ മീനയ്ക്ക് തന്നോട്
പിണക്കമാണെന്ന് പലപ്പോഴും രജനി കാന്ത് പറഞ്ഞിട്ടുണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/meena1-1.jpg?resize
=695%2C528&ssl=1)

അക്കാര്യത്തില്‍ തനിക്ക് അമ്മയോട് നീരസമുണ്ടെന്നും മീന അന്ന് പറഞ്ഞിരുന്നുകാരണം  മീനയുടെ
അമ്മ ഈ വേഷം ചെയ്യാൻ സമ്മതിച്ചില്ല എന്നും നടി തന്നെ പറഞ്ഞിരുന്നു. എന്നും ചെയ്‌യാർ
ബാലു പറയുന്നു  രജിനികാന്തിനൊപ്പം ബാലതാരമായാണ് നടി മീന ആദ്യം അഭിനയിച്ചത്,മീനയും രജിനികാന്തും
തമ്മില്‍ ജോഡികളായി അഭിനയിച്ച സിനിമകളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. യെജമാന്‍ എന്ന
ചിത്രത്തിലാണ് ആദ്യമായി രജിനികാന്തിന്റെ നായികയായി മീന അഭിനയിച്ചത്.
