# വിജയിക്ക് വേണ്ടി വിവാഹം പറഞ്ഞു വെച്ചിരുന്നത് ഈ താരപുത്രിയെ, മാധ്യമപ്രവർത്തകൻ

- Link: https://ml.b4blaze.com/film-news/bayilvana-about-vijay
- Published: 2023-11-18T15:37:56+05:30
- Author: Devika

പല ഗോസിപ്പുകളും പറഞ്ഞു ആരാധകരുടെ ശ്രദ്ധ നേടുന്ന മാധ്യമ പ്രവർത്തകൻ ആണ് ബയിൽവാൻ രംഗനാഥൻ.
തമിഴ് സിനിമയിലെ പലരെയും കുറിച്ച് ബയിൽവാൻ പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്.
എന്നാൽ ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ എത്രത്തോളം ശരിയുണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും
വ്യക്തത ഇല്ല. എന്നാൽ ഇപ്പോൾ ബയിൽവാൻ നടൻ വിജയിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ
ശ്രദ്ധ  നേടിയിരിക്കുന്നത്. വിജയിക്ക് ഒരു താര പുത്രിയുടെ വിവാഹം പറഞ്ഞു വെച്ചിരിക്കുകയായിരുന്നു
എന്നും ആ സമയത്ത് ആണ് വിജയുടെ മനസ്സിലേക്ക് സംഗീത കയറി കൂടുന്നത് എന്നുമാണ് ബയിൽവാൻ
പറയുന്നത്. ഇദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vijay1-1.jpg?resize
=786%2C610&ssl=1)

 

 

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വിജയിയുടെ അച്ഛൻ ചന്ദ്ര ശേഖറിനും ഭാര്യ ശോഭയ്ക്കും
വിജയിയെ ഗായകൻ സുരേന്ദറിന്റെ മകളെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.
ശോഭയുടെ സഹോദരൻ ആണ് സുരേന്ദർ. അത് കൊണ്ടാണ് ഇവരുടെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായത്.
ഈ താരപുത്രിയുമായുള്ള വിവാഹം മാതാപിതാക്കൾ ഏറെ കുറെ ഉറപ്പിച്ച മട്ടിൽആയിരുന്നു . ആ 
സമയത്ത് ആണ് വിജയിയുടെ മനസ്സിലേക്കും ജീവിതത്തിലേക്കും സംഗീത എത്തുന്നത്. വിജയിയുടെ
കടുത്ത ആരാധിക ആയിരുന്നു സംഗീത. അത് കൊണ്ട് തന്നെ വിദേശത്ത് ആയിരുന്ന സംഗീത നാട്ടിൽ
വരുമ്പോൾ എല്ലാം വിജയിയെ നേരിൽ കണ്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sangeetha-vijay-
gossip.jpg?resize=800%2C450&ssl=1)

കൂടിക്കാഴ്ചകൾ പലപ്പോഴായി സംഭവിച്ചപ്പോൾ ഇരുവരുടെയും ഉള്ളിലേക്ക് പ്രണയം മുട്ടിടുകയായിരുന്നു.
എന്നാൽ വിജയ് തന്റെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ മാതാപിതാക്കൾക്ക് ആദ്യം എതിർപ്പ് ആയിരുന്നു.
കാരണം അവർ മകന് വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തിയിരിക്കുകയായിരുന്നു. എന്നാൽ വിജയ്
വാശി പിടിച്ച് നിന്നതോടെ മകന്റെ ഇഷ്ടത്തിന് ഇരുവരും വഴങ്ങുകയായിരുന്നു എന്നുമാണ് ബയിൽവാൻ
ഇപ്പോൾ പറയുന്നത്. ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ വലിയ രീതിയിൽ തന്നെ വിജയ് ആരാധകരുടെ ശ്രദ്ധ
നേടുകയും ചെയ്തു.
